Loading ...

Home Australia/NZ

യാത്രാവിലക്കുമായി ഓസ്ട്രേലിയയും ന്യൂസിലന്‍ഡും

കാ​​​ന്‍​​​ബ​​​റ: വി​​​ദേ​​​ശി​​​ക​​​ള്‍​​​ക്ക് യാ​​​ത്രാ​​​വി​​​ല​​​ക്കു​​​മാ​​​യി ന്യൂ​​​സി​​​ല​​​ന്‍​​​ഡും ഓ​​​സ്ട്രേ​​​ലി​​​യ​​​യും. കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​ന്നു​​​മു​​​ത​​​ല്‍ ഈ ​​​വി​​​ല​​​ക്ക് പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്ന് ഓ​​​സീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട് മോ​​​റീ​​​സ​​​ന്‍ കാ​​​ന്‍​​​ബ​​​റ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ന്യൂ​​​സി​​​ല​​​ന്‍​​​ഡും വി​​​ല​​​ക്ക് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്താ ആ​​​ര്‍​​​ഡേ​​​ണ്‍ വെ​​​ല്ലിം​​​ഗ്ട​​​ണി​​​ല്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള കൊ​​​റോ​​​ണ കേ​​​സു​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ​​​വ​​​രി​​​ല്‍നി​​​ന്നാ​​​ണു പ​​​ട​​​ര്‍​​​ന്ന​​​ത്.

വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നെ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ 14 ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റീ​​​നു വി​​​ധേ​​​യ​​​രാ​​​വ​​​ണ​​​മെ​​​ന്ന് ഇ​​​പ്പോ​​​ള്‍ത​​​ന്നെ നി​​​ഷ്ക​​​ര്‍​​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. സ്ഥി​​​തി മോ​​​ശ​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മോ​​​റീ​​​സ​​​ണ്‍ പ​​​റ​​​ഞ്ഞു.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ഇ​​​തി​​​ന​​​കം 565 പേ​​​ര്‍​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ഇ​​​തി​​​ല്‍ 111 കേ​​​സു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലാ​​​ണ്. ആ​​​റു പേ​​​ര്‍ മ​​​രി​​​ച്ചു. ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ല്‍ 28 പേ​​​ര്‍​​​ക്കാ​​​ണു രോ​​​ഗം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

രോ​​​ഗ​​​ബാ​​​ധ ത​​​ട​​​യു​​​ന്ന​​​തി​​​ന് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ള്‍ അ​​​തി​​​ര്‍​​​ത്തി അ​​​ട​​​യ്ക്കു​​​ക​​​യാ​​​ണ്. കാ​​​ന​​​ഡ-​​​അ​​​മേ​​​രി​​​ക്ക അ​​​തി​​​ര്‍​​​ത്തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ട​​​ച്ചു. എ​​​ന്നാ​​​ല്‍ ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​ഞ്ഞി​​​ട്ടി​​​ല്ല. യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളും അ​​​തി​​​ര്‍​​​ത്തി അ​​​ട​​​ച്ചു.

ഷെ​​​ങ്ക​​​ന്‍ വീ​​​സ മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്ക് മു​​​പ്പ​​​തു ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​മേ​​​രി​​​ക്ക പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി. ബ്രി​​​ട്ട​​​നും പി​​​ന്നീ​​​ട് ഈ ​​​വി​​​ല​​​ക്കു​​​ ബാ​​​ധ​​​ക​​​മാ​​​ക്കി.

Related News