Loading ...

Home Europe

മരണ ഭീ​തി​യി​ല്‍ ലോകം;ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 10,000 ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തെ​യാ​കെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ 10,041 മ​ര​ണ​മാ​ണ് ലോ​ക​മാ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ലോ​ക​ത്താ​കെ 2,45,073 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 88,151പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 146,881 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 7,378പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ല്‍ 3,248 പേ​രാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ല്‍ ചൈ​ന​യെ പി​ന്ത​ള്ളി ഇ​റ്റ​ലി​യി​ല്‍ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. ഇ​തി​നോ​ട​കം 3,405 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 427 പേ​രാ​ണ് കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ചു.

മ​റ്റു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ്-19 പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. സ്പെ​യി​നി​ലും ജ​ര്‍​മ​നി​യി​ലും സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലും കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​തി​പ്പ് കാ​ണാം. അ​മേ​രി​ക്ക, ജ​ര്‍​മ​നി, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​യി​ര​ത്തി​നു മേ​ല്‍ ആ​ളു​ക​ള്‍​ക്കാ​ണ് വ്യാ​ഴാ​ഴ്ച മാ​ത്രം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 165 പേ​ര്‍ മ​രി​ച്ച സ്പെ​യി​നാ​ണ് ഇ​റ്റ​ലി ക​ഴി​ഞ്ഞാ​ല്‍ വൈ​റ​സി​ന്‍റെ ഭീ​ക​ര​ത കൂ​ടു​ത​ല്‍ അ​നു​ഭ​വി​ക്കു​ന്ന​ത്.

ദ​ക്ഷി​ണ കൊ​റി​യ, നെ​ത​ര്‍​ല​ന്‍​ഡ്സ്, ഓ​സ്ട്രി​യ, ബെ​ല്‍​ജി​യം, നോ​ര്‍​വേ, സ്വീ​ഡ​ന്‍, മ​ലേ​ഷ്യ, ഡെ​ന്‍​മാ​ര്‍​ക്ക്, പോ​ര്‍​ച്ചു​ഗ​ല്‍, ഓ​സ്ട്രേ​ലി​യ, ചെ​ച്ചി​യ, ഇ​സ്ര​യേ​ല്‍, പാ​ക്കി​സ്ഥാ​ന്‍, ചി​ലി, ല​ക്സം​ബ​ര്‍​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ല്‍ കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത് എ​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്.

Related News