Loading ...

Home Europe

24 മ​ണി​ക്കൂ​റി​ല്‍ 427 മ​ര​ണം;കൊറോണ മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി

മിലാന്‍: കൊറോണ വൈറസ് ബാധയേറ്റുള്ള മരണ നിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി. വ്യാഴാഴ്ച പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി ഉയര്‍ന്നു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് ഇതുവരെ മരണപ്പെട്ടത്. അതേസമയം ചൈനയില്‍ 81154 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 71,150 പേര്‍ രോഗ മുക്തരായി. ഇറ്റലിയില്‍ 41035 പേര്‍ക്കാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4440 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചെങ്കിലും ഇറ്റലിയില്‍ കൊറോണ കേസുകളില്‍ കുറവില്ല. ചൈനയ്ക്ക് സമാനമായ പ്രതിരോധ നടപടികളിലൂടെയാണ് ഇറ്റലിയും കടന്നുപോകുന്നത്. മാര്‍ച്ച്‌ 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

Related News