Loading ...

Home Business

ക്രൂഡ് ​ഓയില്‍ 16 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടര്‍ന്ന്​ പിടിക്കുന്നതിനിടെ ​ക്രൂഡ്​​ ഓയില്‍ വിലയില്‍ വന്‍ ഇടിവ്​. ബ്രെന്‍റ്​ ക്രൂ​ഡ്​ ഓയിലി​ന്‍റെ വില ബാരലിന്​ 26 ഡോളറായാണ്​ താഴ്​ന്നത്​. 16 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്​. ക്രൂഡ്​ ഓയിലി​ന്റെ  ഡിമാന്‍ഡ്​ കുറഞ്ഞതും ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്ന ആശങ്കകളുമാണ്​ വില കുറയാന്‍ കാരണം. 2003 ന്​  ശേഷം ഇതാദ്യാമായാണ്​ ക്രൂഡ്​ ഓയില്‍ വില ഇത്രയും താഴുന്നത്​. 2008-ല്‍ റെക്കോര്‍ഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഓയില്‍ വില എത്തിയിരുന്നു. റേറ്റിങ്​ ഏജന്‍സിയായ ഗോള്‍മാന്‍ സാച്ചസ്​ ക്രൂഡ്​ ഓയില്‍ വില 20 ഡോളറിലെത്തുമെന്ന്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ വീണ്ടും വിലയിടിവ്​. കോവിഡ്​ 19 മൂലം ആവശ്യകതയില്‍ കുറവ്​ വരുന്നതിനാലാണ്​ വില കുറയുകയെന്നാണ്​ സാചസി​ന്‍റെ പ്രവചനം. അതേസമയം, അന്താരാഷ്​ട്ര വിപണിയിലെ വില കുറവിന്‍റെ ആനുകൂല്യം ഇതുവരെ ലഭിക്കാത്ത ഇന്ത്യന്‍ വിപണിയില്‍ ഇത്​ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്ന്​ വ്യക്​തമല്ല. ഡിമാന്‍ഡ്​ കുറയുന്നത്​ ഇന്ത്യന്‍ എണ്ണ കമ്പനികളേയും പ്രതിസന്ധിയിലാക്കും.



Related News