Loading ...

Home Europe

കോവിഡ്-19: ബ്രി​ട്ട​നി​ല്‍ മരണം 104 ആയി; അതീവ ജാഗ്രതയില്‍ രാജ്യം

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ കൊറോണ വൈറസ് ബാധമൂലം 104 പേ​ര്‍ മ​രി​ച്ചു. നിലവില്‍ രാജ്യത്ത് 2,676 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. മൂ​ന്നാ​ഴ്ച മുന്‍പാണ് രാ​ജ്യ​ത്ത് രോ​ഗം ബാധിച്ച്‌ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മായാണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോകുന്നത്. കൊറോണ വൈറസ് ബാധഭീതിയില്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ 13-ാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വച്ചു. കൂടാതെ ച​ര്‍​ച്ച്‌ ഓ​ഫ് ഇം​ഗ്ല​ണ്ടി​ന്‍റെ​യും കാ​ത്ത​ലി​ക് ച​ര്‍​ച്ചി​ന്‍റെ​യും കീ​ഴി​ലു​ള്ള എ​ല്ലാ പ​ള്ളി​ക​ളി​ലും ആ​രാ​ധ​ന​ക​ളും ഒ​ഴി​വാ​ക്കി. രാജ്യത്ത് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ള്‍​ത്ത​ത്തി​ര​ക്ക് വളരെ കു​റ​വാ​ണ്.

Related News