Loading ...

Home Kerala

വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത; ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. താപനില സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രിവരെ കൂടുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 2 മുതല്‍ 3 വരെ ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്.സാധാരണ താപനിലയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

Related News