Loading ...

Home Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും ഇന്നലെ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3700 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30,000നു താഴെയുമെത്തി. 29,600 രൂപയാണ് ഇന്നത്തെ വില. കൊറോണ ഭീതിയില്‍ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങുന്നതുമാണു സ്വര്‍ണവില ഇടിയാന്‍ കാരണം. കഴിഞ്ഞ ആഴ്ചകളില്‍ ഗ്രാമിന് 4040 രൂപയായും പവന് 30,320 രൂപയായും സ്വര്‍ണവില കുതിച്ചിരുന്നു. ആഗോള ഓഹരി വിപണികളിലുണ്ടാകുന്ന വലിയ തകര്‍ച്ചകളാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1700 ഡോളര്‍ വരെയെത്തിയ വില ഇപ്പോള്‍ 1475 ഡോളറിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ ഗ്രാമിന് 340 രൂപയും പവന് 2720 രൂപയും കുറഞ്ഞു. കഴിഞ്ഞ 13ന് 1200 രൂപ പവന് ഇടിഞ്ഞിരുന്നു. റെക്കോര്‍ഡില്‍നിന്ന് സ്വര്‍ണവില താഴെയെത്തിയിട്ടും സ്വര്‍ണവ്യാപാരമേഖലയില്‍ മരവിപ്പ് തുടരുന്നു. വില ഉയര്‍ന്നതോടെ വിവാഹ പര്‍ച്ചേസുകള്‍ മാത്രമാണ് ജ്വല്ലറികളില്‍ പ്രധാനമായും നടന്നിരുന്നത്. കോവിഡ്19 ഭീതിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വിപണി വീണ്ടും ദുര്‍ബലമായി.

Related News