Loading ...

Home Kerala

വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്പതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. മോട്ടോര്‍ വാഹന വകുപ്പ് മുഖേനെയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.യോട് ബസുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 50 ബസുകള്‍ ഒരുമിച്ച്‌ വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Related News