Loading ...

Home Kerala

ഉഷ്ണതരംഗത്തിന് സാധ്യത; അഞ്ച് മണിക്കൂര്‍ ശ്രദ്ധിക്കണം, കോഴിക്കോട് ജില്ലയില്‍ 2 ദിവസം മുന്നറിയിപ്പ്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടു ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍ വ്യാഴം ദിവസങ്ങളിലാണ് ഉഷ്ണ തരംഗസാധ്യത. താപനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഈ ദിവസങ്ങളില്‍ പകല്‍ 11 മണി മുതല്‍ വൈകീട്ട് നാല് മണി വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. ധാരാളം വെള്ളം കുടിക്കണം. നഗര മേഖലയിലുള്ളവരാണ് പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. അപൂര്‍വമായിട്ടേ കേരളത്തില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ് ഉണ്ടാകാറുള്ളൂ. താപനിലയില്‍ പെട്ടെന്ന് അമിതമായ ഉയര്‍ച്ച വരുന്നതാണ് ഉഷ്ണ തരംഗം. സാധാരണ താപനലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയാണ് ചെയ്യുക. ഉഷ്ണതരംഗ വേളയില്‍ പുറത്ത് ഇറങ്ങുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. നേരിട്ട് ശരീരത്തില്‍ സൂര്യന്‍ തട്ടുന്ന തരത്തില്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഗ്രാമങ്ങളേക്കാളും നഗര പരിധിയിലുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.വെയിലത്ത് ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൂടാതെ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് വേഗത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്.

Related News