Loading ...

Home USA

യാത്ര ചെയ്യുന്ന അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്ക് സഹായവുമായി മലയാളി ഹെല്‍പ് ലൈന്‍ ഫോറം

ഹ്യൂസ്റ്റണ്‍: ഒട്ടേറെ മലയാളികള്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ 15 വരെ അമേരിക്കയില്‍ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവില്‍ വന്നു. ഒട്ടേറെ മലയാളികള്‍ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങള്‍, വിസ സ്റ്റാമ്ബിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടില്‍ അവധിക്കു പോയ ഒട്ടേറെ അമേരിക്കന്‍ മലയാളികള്‍ക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്. ഇതിനായി ഫൊക്കാന,ഫോമാ, ഇന്ത്യ പ്രസ് ക്ലബ്, എ കെ എം ജി, ഡബ്ള്യു എം സി , നൈനാ തുടങ്ങി വിവിധ സ്റ്റേറ്റുകളിലെ അസോസിയേഷന്‍ ഒഫീഷ്യല്‍സ് ഉള്‍പ്പെടെ രൂപം നല്‍കിയ 'മലയാളി ഹെല്‍പ് ലൈന്‍ ഫോറം ' നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും നിങ്ങളോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു. വിസ/ ട്രാവല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി താഴെ പറയുന്നവരെ ബന്ധപെടുക; വാഷിംഗ്‌ടണ്‍ ഡിസി: വിന്‍സണ്‍ പാലത്തിങ്കല്‍ (703) 568-8070, വിപിന്‍ രാജ് (703) 307-8445
ന്യൂയോര്‍ക്‌: തോമസ് ടി ഉമ്മന്‍ (631) 796-0064 , തോമസ് കോശി (914) 319-2242
ചിക്കാഗോ : ജോസ് മണക്കാട്ട് (847 ) 830-4128 , ഡോ. സിമി ജെസ്റ്റോ (773 ) 667-3225
ഹ്യൂസ്റ്റണ്‍: ഡോ. സാം ജോസഫ് (832 ) 441-5085 , ഹരി കൃഷ്ണന്‍ നമ്ബൂതിരി (956 ) 243-1043
അറ്റ്ലാന്റാ: ബിജു തോണിക്കടവില്‍ (561) 951-0064 , മിനി സുധീര്‍ നായര്‍ (630 ) 400-3885
സാന്‍ ഫ്രാന്‍സിസ്കോ: സാജു ജോസഫ് (510 ) 512-3288 , ഓജസ് ജോണ്‍ (425 ) 829-6301

Related News