Loading ...

Home Gulf

പതിനഞ്ച് ദിവസത്തേക്ക് ഓഫീസില്‍ എത്തേണ്ട; സ്വകാര്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി

റിയാദ് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളില്‍ 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച്‌ സൗദി. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനാല്‍ വിവിധ കമ്ബനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ. സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെവച്ച്‌ പ്രവര്‍ത്തിപ്പിക്കണം. ബാക്കിയുള്ളവര്‍ വീട്ടിലോ താമസസ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിക്കണം.

വെള്ളം, കമ്യൂണിക്കേഷന്‍, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് à´ˆ നിബന്ധന ബാധകമല്ല. ഇത് വരെ 171 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,980 പേരാണ് കൊറോണ ബാധിച്ച്‌ ഇതുവരെ മരിച്ചത്.  ചൈനയില്‍ മരണസംഖ്യ 3,237 ആയി. ഇറ്റലിയില്‍ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇതുവരെ കൊറോണ ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചത് 2,503 പേര്‍ മരിച്ചു. ഇന്നലെ മാത്രം 345 പേര്‍ മരിച്ചു. ഇന്ത്യയില്‍ 165 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.



Related News