Loading ...

Home National

രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 149 ;സൈ​ന്യ​ത്തി​ലും കൊ​റോ​ണ

ന്യൂ​ഡ​ല്‍​ഹി: സൈ​ന്യ​ത്തി​ലേ​ക്കും കൊ​റോ​ണ വൈ​റ​സി​ന്‍റെ (കോ​വി​ഡ്-19) ഭീ​തി പ​ര​ക്കു​ന്നു. ക​രേ​സ​ന​യി​ലെ ഒ​രു സൈ​നി​ക​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ല​ഡാ​ക്കി​ലെ ലേ​യി​ല്‍ നി​യോ​ഗി​ച്ച മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ സൈ​നി​ക​നാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി ഇ​റാ​നി​ല്‍ പോ​യി തി​രി​ച്ചെ​ത്തി​യ പി​താ​വി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച​ത്. അ​വ​ധി​ക്ക് വീ​ട്ടി​ല്‍ പോ​യ​പ്പോ​ഴാ​ണ് പി​താ​വി​ല്‍​നി​ന്ന് സൈ​നി​ക​ന് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സൈ​നി​ക​ന്‍റെ പി​താ​വ് ഫെ​ബ്രു​വ​രി 27ന്  ​ഇ​റാ​നി​ല്‍​നി​ന്നും വ​ന്നു. പി​താ​വി​നെ കാ​ണാ​ന്‍ സൈ​നി​ക​ന്‍ അ​വ​ധി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. പി​ന്നീ​ട് മാ​ര്‍​ച്ച്‌ ര​ണ്ടി​നാ​ണ് വീ​ണ്ടും ജോ​ലി​ക്കെ​ത്തി​യ​ത്. സൈ​നി​ക​ന്‍റെ പി​താ​വ് മാ​ര്‍​ച്ച്‌ 29 ല​ഡാ​ക്കി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.

മാ​ര്‍​ച്ച്‌ ആ​റി​ന് ഇ​ദ്ദേ​ഹ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സൈ​നി​ക​നെ പി​റ്റേ​ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സം സൈ​നി​ക​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. സൈ​നി​ക​ന്‍റെ സ​ഹോ​ദ​രി​യും ഭാ​ര്യ​യും അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​റ്റൊ​രു ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പൂ​ന​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​ട്ടി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ന സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ യു​വ​തി അ​ടു​ത്തി​ടെ ഫ്രാ​ന്‍​സും നെ​ത​ര്‍​ലാ​ന്‍​ഡ്സും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. മാ​ര്‍​ച്ച്‌ 15 ന് ​ആ​ണ് ഇ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച പു​തി​യ 10 കേ​സു​ക​ള്‍ കൂ​ടി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 149 ആ​യി. മ​ഹാ​രാ​ഷ്ട്ര 42, കേ​ര​ളം 27, ഡ​ല്‍​ഹി-10, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-16, ക​ര്‍​ണാ​ട​ക-11, ഹ​രി​യാ​ന-16, ജ​മ്മു​കാ​ഷ്മീ​ര്‍-​മൂ​ന്ന്, ല​ഡാ​ക്ക്-​എ​ട്ട്, തെ​ലു​ങ്കാ​ന-​അ​ഞ്ച്, രാ​ജ​സ്ഥാ​ന്‍- നാ​ല്, ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ കേ​സും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ കേ​ര​ള​ത്തി​ലെ മൂ​ന്നു പേ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​രു​ടെ രോ​ഗം​ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​യി.

Related News