Loading ...

Home Business

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 29,800 രൂപ, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ കുത്തനെയുള്ള ഇടിവ് ഉണ്ടായിരുന്നു. ഇതാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 30,600 രൂപയായിരുന്നു. 800 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 29,800 രൂപയാണ്. ഈ മാസത്തെ ഏറ്റവും വിലക്കുറവ് ആണിത്. കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ഈ വിലക്കുറവിനു കാരണം. മാര്‍ച്ച്‌ ആരംഭത്തില്‍ 31,040 രൂപയായിരുന്നു പവന്. ഇന്ന് വര്‍ധിച്ച്‌ മാര്‍ച്ച്‌ 6ന് 32,320 രൂപ വരെ എത്തിയിരുന്നു. റെക്കോര്‍ഡ് വിലയായിരുന്നു ഇത്. ഇത് കഴിഞ്ഞ ഒരാഴ്ചയായി കുറയുകയായിരുന്നു. ഇതോടെ ഒരാഴ്ച കൊണ്ട് 22000 രൂപയാണ് കുറഞ്ഞത്.

മാര്‍ച്ച്‌ ആറാം തിയതി മുതല്‍ ഒന്‍പതാം തിയതി വരെ 32,320 രൂപയിലായിരുന്നു സ്വര്‍ണ വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 32,000 ആയിരുന്നു. ജനുവരിയില്‍ 30,400 രൂപയും.

Related News