Loading ...

Home health

ഭയക്കേണ്ട, വീടുകളിലെ നിരീക്ഷണം ഇങ്ങനെയാണ്

കൊറോണ രോഗലക്ഷണമുള്ളതിനാല്‍ സമ്പര്‍ക്കവിലക്കോടെ വീടുകളില്‍ കഴിയുന്നത് ആയിരങ്ങളാണ്. അണുബാധ പടരാതിരിക്കാനുള്ള പ്രതിരോധനടപടികൂടിയാണ് വീടുകളിലെ നിരീക്ഷണം. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ശ്രദ്ധിക്കണ്ടേ കാര്യങ്ങള്‍ നല്‍കാം, ഒരു മുറി ഒരു മുറി നിരീക്ഷണത്തിലുള്ളയാള്‍ക്ക് കൊടുക്കുക. വായുസഞ്ചാരം കൂടിയ മുറിയാണ് ഉത്തമം. ശുചിമുറികൂടിയുള്ള മുറിയാണെങ്കില്‍ അതാണ് നല്ലത്. ഭക്ഷണമെത്തിച്ചുനല്‍കണം ഭക്ഷണം ആ മുറിയിലെത്തിച്ചുകൊടുക്കുക. പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണംനല്‍കുക. ഭക്ഷണം പങ്കിടരുത് വസ്ത്രങ്ങള്‍ അലക്കി ഉപയോഗിക്കുക വസ്ത്രങ്ങള്‍, ടവല്‍, കിടക്കവിരി തുടങ്ങിയവ ഉപയോഗശേഷം പ്രത്യേകം അലക്കി ഉണക്കുക. മുറിയില്‍ ബ്ലീച്ചിങ് പൗഡര്‍ ലായനി തയ്യാറാക്കി വസ്ത്രങ്ങള്‍ അതിലിടാം ഒരാള്‍മാത്രം ശുശ്രൂഷിക്കുക ശുശ്രൂഷിക്കാന്‍ ഒരാള്‍മതി. ഇയാളും രോഗിയും മുഖാവരണം ധരിക്കണം. രോഗി ഉപയോഗിച്ച മാസ്‌കുകള്‍ കൈകാര്യം ചെയ്യുമ്ബോഴും ശുശ്രൂഷിക്കുന്ന ആള്‍മുഖം മറയ്ക്കണം. വായിക്കാം, പാട്ടുകേള്‍ക്കാം വായിക്കാം, പാട്ട് കേള്‍ക്കാം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. ഫോണില്‍ സംസാരിക്കാം. പക്ഷേ, ഒന്നിച്ചിരുന്ന് ടി.വി. കാണാനും സംസാരിക്കാനും പാടില്ല. കൈയുറ ധരിക്കാം നല്ല ചുമയോ മറ്റോ ഉള്ള രോഗിയാണെങ്കില്‍ കൈയുറകൂടി ധരിക്കുക. കൈയുറ ബ്ലീച്ചിങ് പൗഡര്‍ ലായനിയില്‍ നിക്ഷേപിക്കണം. മുറിയില്‍നിന്ന് ഇറങ്ങുമ്ബോള്‍ കൈ നന്നായി സോപ്പിട്ട് കഴുകണം. മുറിയിലേക്ക് ഇവര്‍ വരരുത് ഒരു കാരണവശാലും കൂടുതല്‍ ആളുകള്‍ രോഗിയുമായി സമ്ബര്‍ക്കത്തില്‍ വരരുത്. പ്രത്യേകിച്ച്‌ ചെറിയ കുട്ടികള്‍, പ്രായം കൂടിയവര്‍, മറ്റെന്തെങ്കിലും രോഗമുള്ളവര്‍ (പ്രമേഹം, വൃക്കരോഗങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയവ) പോഷകാംശമുള്ള ഭക്ഷണം കഴിക്കുക പോഷകാംശമുള്ള ഭക്ഷണം കഴിക്കുക. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളംകുടിക്കുക.




Related News