Loading ...

Home Gulf

പകര്‍ച്ചവ്യാധിചട്ടങ്ങളില്‍ ഭേദഗതി വരുത്തി കുവൈത്ത്: നിയമലംഘകര്‍ക്ക് പിഴയും തടവും

കോവിഡ് നയന്റീന്‍ പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്ന കരട് നിര്‍ദേശത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നല്‍കി. സാമൂഹ്യാരോഗ്യസംരക്ഷണത്തില്‍ സഹകരിക്കാത്തവര്‍ക്ക് ആറു മാസം വരെ തടവും 10000 ദീനാര്‍ മുതല്‍ 50000 ദീനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം.സാംക്രമികരോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിനാണ് തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതനുസരിച്ചു പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ചട്ടങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസത്തില്‍ കവിയാത്ത തടവും അയ്യായിരം ദിനാറില്‍ കവിയാത്ത പിഴയും അല്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന്‌എന്നതാണ് ശിക്ഷ. കോവിഡ് നയന്റീന്‍ പോലുള്ള മഹാമാരികള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കാത്തവര്‍ക്ക് ആറുമാസം വരെ തടവും 10000 ദീനാര്‍ മുതല്‍ 30000 ദീനാര്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കും. നിര്‍ബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും.മാരകമായ പകര്‍ച്ചവ്യാധി ഉള്ള കാര്യം ബോധപൂര്‍വം മറച്ചുവെക്കുകയും അതുവഴി രോഗവ്യാപനത്തിനു കാരണക്കാരനാവുകയും ചെയ്‌താല്‍ അഞ്ചുവര്‍ഷം വരെ തടവും 10000 മുതല്‍ 50000 ദീനാര്‍ വരെ പിഴയും കല്‍പിക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച കരടുനിയമം. അമീറിന്റെ അനുമതിയോടെ നിയമനിര്‍മാണം വേഗത്തിലാക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കരട് നിര്‍ദേശം ചര്‍ച്ച ചെയ്തു വോട്ടിനിടണമെന്നും കാബിനറ്റ് നിര്‍ദേശം നല്‍കി.

Related News