Loading ...

Home cinema

ബോളിവുഡില്‍ വന്‍ തകര്‍ച്ച... കൊറോണ തകര്‍ത്തത് 800 കോടിയുടെ ബിസിനസ്, സിനിമയാക്കാനും ശ്രമം.

മുംബൈ: കൊറോണ വൈറസിനെ തുടര്‍ന്ന് സിനിമാ ലോകം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ബോളിവുഡാണ് ഏറ്റവും വലിയ നഷ്ടത്തെ നേരിടുന്നത്. ഷൂട്ടിംഗും റിലീസും വരെ മാറ്റിവെച്ചിരിക്കുകയാണ്. 800 കോടിയുടെ നഷ്ടമാണ് ബോളിവുഡിനുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും കേള്‍ക്കാത്ത തിരിച്ചടിയാണിത്. മികച്ച നേട്ടമുണ്ടാക്കിയ ജനുവരിക്ക് ശേഷമാണ് ഇങ്ങനൊരു പ്രതിസന്ധിയെ ബോളിവുഡ് നേരിടുന്നത്. തീയ്യേറ്ററില്‍ വിജയകരമായി ഓടി കൊണ്ടിരുന്ന ടൈഗര്‍ ഷറോഫ് നായകനായ ബാഗി ത്രീ രണ്ടാം വാരത്തില്‍ തന്നെ കളക്ഷന്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ചിത്രമാണ് ബാഗി ത്രി. ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ 80 കോടിക്ക് മുകളില്‍ ഈ ചിത്രത്തിന് കളക്ഷനുണ്ടായിരുന്നു. എന്നാല്‍ കൊറോണ വൈറസ് മൂലം തീയ്യേറ്ററുകള്‍ അടച്ചതോടെ ചിത്രം കാണാന്‍ ആരുമില്ലെന്ന അവസ്ഥയായി. ഇതോടെ തീയ്യേറ്ററില്‍ നിന്ന് ലാഭം പ്രതീക്ഷിച്ചിരുന്ന ചിത്രം നഷ്ടത്തിലേക്കാണ് വീണിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ നിരൂപക പ്രശംസ നേടിയ അഗ്രേസി മീഡിയവും സമാന അവസ്ഥയാണ് നേരിട്ടിക്കുന്നത്. മികച്ച വിജയം പ്രതീക്ഷിച്ച്‌ ഇറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകള്‍ പൂട്ടിയതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇനി ഇറങ്ങാനുള്ള സിനികളും ബോളിവുഡിനുള്ള ആശങ്കയാണ്. സല്‍മാന്‍ ഖാന്റെ രാധെ, തഖ്ത്, ഭൂല്‍ ബുലയ്യ, ബ്രഹ്മാസ്ത്ര തുടങ്ങിയ വന്‍ ബജറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് ആഴ്ച്ചകളോളം നിര്‍ത്തി വെച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രം സൂര്യവംശിയുടെ റിലീസും മാറ്റിവെച്ചു. സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, എന്നിവ എപ്പോഴാണ് ഇറങ്ങുകയെന്ന് വ്യക്തമല്ല. ദില്ലി, ബീഹാര്‍, കര്‍ണാടക, കേരളം, ജമ്മു, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം തിയ്യേറ്ററുകള്‍ പൂട്ടി. റിലീസ് മാറ്റിയത് വഴി 800 കോടിയുടെ നഷ്ടമാണ് ബോളിവുഡിനുണ്ടാവുകയെന്ന് ട്രേഡ് അനലിസ്റ്റ് കോല്‍ നാഹട്ട പറഞ്ഞു. ബാഗി ത്രീക്ക് 30 കോടിയോളം നഷ്ടമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേരിടുക. കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്തൊന്നും പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് വരാനുള്ള സാധ്യത കുറവാണ് കോമല്‍ നഹട്ട പറയുന്നു. നഗര പ്രദേശങ്ങളില്‍ ഇങ്ങനെ കുറച്ച്‌ ആഴ്ച്ചകള്‍ കൂടി തുടരും. ഈ വര്‍ഷം അവസാനം ഇറങ്ങേണ്ടിയിരുന്ന ബ്രഹ്മാസ്ത്ര മാറ്റിവെച്ചാല്‍ മൊത്തം വരുമാനത്തെ തന്നെ മോശമായി ബാധിക്കും. ഇതിനിടയില്‍ അവധി ദിവസങ്ങള്‍ മാറി മറിയും. ഈ ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് കൊണ്ട് ഇറക്കാനിരുന്ന ചിത്രങ്ങളും നഷ്ടം നേരിടും. ഈദാണ് അടുത്ത വലിയ അവധി ദിനം. അന്നാണ് സല്‍മാന്‍ ഖാന്റെ രാധെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെ കൊറോണയുമായി ബന്ധപ്പെട്ട് സിനിമകള്‍ ഒരുക്കാനുള്ള തിരക്കിലാണ് ബോളിവുഡ്. നിരവധി പേര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന തിരക്കിലാണ്. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്ബനിയായ ഇറോസ് ഇന്റര്‍നാഷണല്‍ കൊറോണ പ്യാര്‍ ഹെ എന്ന പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. പ്രണയ കഥയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പ്രശ്‌നങ്ങള്‍ അവാനിച്ചാല്‍ ചിത്രം ആരംഭിക്കും. ഡെഡ്‌ലി കൊറോണ എന്ന പേരും ഇതിനിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News