Loading ...

Home Education

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരം

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരം. വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗവേഷകര്‍ക്കുമാണ് അപേക്ഷിക്കാം. രാജ്യസഭ രണ്ടുമാസം ദൈര്‍ഘ്യമുള്ള രാജ്യസഭ സ്റ്റുഡന്റ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാം. ബിരുദ, പി.ജി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മാസ സ്‌റ്റൈപ്പന്‍ഡ്: 10,000 രൂപ. അപേക്ഷ മാര്‍ച്ച്‌ 31നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: https://rajyasabha.nic.in റെയില്‍വേ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ എന്‍ജിനിയറിങ് ബിരുദ/പി.ജി. വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കുന്നു. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, പ്രോജക്‌ട് മാനേജ്‌മെന്റ്, നയരൂപവത്കരണം എന്നിവ അടുത്തറിയാം. രണ്ടുമാസമാണ് കാലാവധി. അപേക്ഷ ഏപ്രില്‍ 17 വരെ നല്‍കാം. വിവരങ്ങള്‍ക്ക്: https://eastcoatsrail.indianrailways.gov.in ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) ബിരുദ, പി.ജി., റിസര്‍ച്ച്‌ വിദ്യാര്‍ഥികള്‍ക്ക് റെഗുലേറ്ററി കാഴ്ചപ്പാടോടെയുള്ള ഇന്‍ഷുറന്‍സ് മേഖലയിലെ പ്രോജക്ടിനും പരിശീലനത്തിനും ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. മാസ സ്‌റ്റൈപ്പന്‍ഡ്: 15,000 രൂപ. ഇന്റേണ്‍ഷിപ്പ് കാലാവധി രണ്ടുമുതല്‍ മൂന്നുമാസം വരെ. അപേക്ഷ മാര്‍ച്ച്‌ 24നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.irdai.gov.in/ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോഓപ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് (എന്‍.ഐ.പി.സി.സി.ഡി.) ന്യൂഡല്‍ഹി ചൈല്‍ഡ് ഡെവലപ്‌മെന്റ്, വിമെന്‍ ഡെവലപ്‌മെന്റ്, വൊളന്ററി ആക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ്, ഐ.സി.ഡി.എസ്. ട്രെയിനിങ് എന്നീ മേഖലകളില്‍ താത്പര്യമുള്ള പി.ജി., ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി. വിദ്യാര്‍ഥികള്‍ക്ക് 2500 രൂപയും പിഎച്ച്‌.ഡി. ക്കാര്‍ക്ക് 5000 രൂപയും മാസ ഓണറേറിയം ലഭിക്കും. അപേക്ഷ, മാര്‍ച്ച്‌ 31നകം. www.nipccd.nic.in/ ഐസര്‍ സമ്മര്‍ വിസിറ്റിങ് പ്രോഗ്രാം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (ഐസര്‍), അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ (ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്) താത്പര്യമുള്ള സയന്‍സ്/എന്‍ജിനിയറിങ് മേഖലയിലെ ബിരുദ, പി.ജി.ക്കാര്‍ക്ക് സമ്മര്‍ വിസിറ്റിങ് പ്രോഗ്രാം നടത്തുന്നു. ഐസറിലെ ഫാക്കല്‍ട്ടിയുമൊത്ത് അക്കാദമിക്, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. മാസ സ്‌റ്റൈപ്പന്‍ഡ്: 5000 രൂപ. അപേക്ഷ മാര്‍ച്ച്‌ 20 വരെ. www.iisertvm.ac.in ഐസര്‍ പ്രതിഭാ സ്‌കോളര്‍ വിസിറ്റിങ് പ്രോഗ്രാം കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് തിരുവനന്തപുരം ഐസറില്‍ പ്രതിഭാ സ്‌കോളര്‍ വിസിറ്റിങ് പ്രോഗ്രാം നടത്തുന്നു. പ്രതിഭാ സ്‌കോളര്‍മാരായ ബിരുദ, പി.ജി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ താത്പര്യം വേണം. അപേക്ഷ മാര്‍ച്ച്‌ 20നകം. www.iisertvm.ac.in. ടി.ഐ.എഫ്.ആര്‍. വിജ്ഞാന്‍ വിദുഷി പ്രോഗ്രാം വനിതകള്‍ക്ക് ഫിസിക്‌സില്‍ രണ്ടുവര്‍ഷ എം.എസ്‌സി. പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ നാലാംവര്‍ഷത്തിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിജ്ഞാന്‍ വിദുഷി (Vigyan Vidushi) പ്രോഗ്രാം. ഫിസിക്‌സിലെ അഡ്വാന്‍സ്ഡ് വിഷയങ്ങളും ഗവേഷണ അവസരങ്ങളും പരിചയപ്പെടുത്താന്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ (ടി.ഐ.എഫ്.ആര്‍.) നടത്തുന്നത്. അപേക്ഷ മാര്‍ച്ച്‌ 20 വരെ. http://univ.tifr.res.in/vv2020/

Related News