Loading ...

Home Australia/NZ

ഓസ്ട്രേലിയയിലേക്കെത്തുന്ന എല്ലാവർക്കും 14 ദിവസം ഐസൊലേഷൻ

ഓസ്ട്രേലിയയിൽ കൊറോണവൈറസ് പടർന്നുപിടിക്കുന്നതിന്റെ വേഗത കൂടിയതിനു പിന്നാലെ സർക്കാർ കൂടുതൽ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു. എന്നാൽ സ്കൂളുകൾ ഇപ്പോൾ അടച്ചിടാൻ തീരുമാനമില്ലെന്ന് പ്രധാമന്ത്രി വ്യക്തമാക്കി. ഓസ്ട്രേലിയയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 280 കടന്നതിനു പിന്നാലെയാണ് കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായത്. പുതുതായി രൂപീകരിച്ച ദേശീയ ക്യാബിനറ്റിന്റെ യോഗത്തിനു ശേഷം പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് à´ˆ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്ന എല്ലാവരും 14 ദിവസം സ്വയം ഐസൊലേഷനിൽ കഴിയേണ്ടി വരും. ഏതു രാജ്യത്തു നിന്ന് വരുന്നവർക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് നിലവിൽ വരും. à´ˆ നിർദ്ദേശം ലംഘിക്കുന്നവർക്ക് എന്തു ശിക്ഷ നൽകണം എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയമം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നവർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകും. എന്നാൽ ആഭ്യന്തര വിമാനയാത്രകളിൽ നിയന്ത്രണം ഒന്നുമില്ല. ഓസ്ട്രേലിയയിലേക്കുള്ള ക്രൂസ് കപ്പലുകൾ അടുത്ത 30 ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. à´°à´¾à´œàµà´¯à´¤àµà´¤àµ† സ്കൂളുകൾ അടച്ചിടണമെന്ന ആവശ്യം വ്യാപകമാണെങ്കിലും ഇപ്പോൾ അത് ചെയ്യില്ല എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സ്കൂളുകൾ അടച്ചിടുന്നത് രോഗം പടരുന്നത് കൂടാൻ ഇടയാക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് à´ˆ തീരുമാനമെന്നും, പിന്നീട് ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്നും സ്കോട്ട് മോറിസൻ പറഞ്ഞു. ഹസ്തദാനങ്ങളും ആലിംഗനങ്ങളും ഒഴിവാക്കണമെന്നും, മറ്റുള്ളവരുമായി ഒന്നര മീറ്റർ അകലം പാലിക്കുന്നത് പോലുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, 500 പേരിൽ കൂടുതൽ ഉള്ള പരിപാടികൾ നിർത്തിവയ്ക്കണമെന്ന നിർദ്ദേശം ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News