Loading ...

Home Europe

നിയന്ത്രിക്കാനാവാതെ കോവിഡ് 19; യൂറോപ്പില്‍ മരണ താണ്ഡവമാടി വൈറസ് ; ലോകത്താകെ മരണം 6,455

എല്ലാ രാജ്യങ്ങളിലുംകൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോകാമാകെ വൈറസ് ബാധയാല്‍ ഇതുവരെ 6,455 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ എമ്പാടും അതിരൂക്ഷമായി വൈറസ് പടരുകയാണ്. അതേസമയം, ലോകാരോഗ്യ സംഘടന കോവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പല യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്. പല ഇടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നലെ മാത്രം, ഇറ്റലിയില്‍ 368 പേരും സ്‌പെയിനില്‍ 97 പേരും ഫ്രാന്‍സില്‍ 29 പേരും മരിച്ചു. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയില്‍ ഇതോടെ മരണം 1809 ആയി. സ്‌പെയിനല്‍ 288 പേരും ഫ്രാന്‍സില്‍ 120 പേരും ഇതുവരെ കോവിഡ് 19 ബാധയില്‍ മരിച്ചു. ഇംഗ്ലണ്ടിലും കോവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി. 24,747 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് അടുത്ത 24 മണിക്കൂറില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നിരട്ടിയായി ഉയര്‍ന്ന് 2200ല്‍ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

Related News