Loading ...

Home cinema

ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനമായി പരത്രാണം ഹ്രസ്വചിത്രം പ്രകാശിതമായി

മലപ്പുറം: സാമൂഹ്യ സേവനത്തിലും ജീവ കാരുണ്യ പ്രവൃത്തിയിലും തങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താന്‍ ഭിന്നശേഷിക്കാരെ പ്രചോദിതരാക്കുന്ന പരത്രാണം ഹ്രസ്വ ചിത്രം നാടകകൃത്ത്ഭാസ്‌ക്കരന്‍ കരിങ്കപ്പാറ സാമൂഹ്യ പ്രവര്‍ത്തക സല്‍മ തിരൂരിന് നല്‍കി പ്രകാശനം ചെയ്തു. പുസ്തക പ്രസാധക രംഗത്തെ ശ്രദ്ധേയരായ ചിത്ര രശ്മിയാണ്ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം: മധു ആദൃശ്ശേരി. സംവിധാനം: മിഥുന്‍ മനോഹര്‍.കലാ സംവിധാനം: ഉണ്ണി ഉഗ്രപുരം. ഭിന്നശേഷിക്കാരനായ ഒരു യുവാവ്സാമൂഹിക പങ്കാളിത്തത്തില്‍ എങ്ങനെ സ്വാഭാവിക സേവനങ്ങള്‍ ചെയ്യുന്നുവെന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. സഹജീവികളോട് കരുണ കാണിക്കുന്നതില്‍ തടസ്സങ്ങള്‍ മനസ്സിലാക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് സ്വയം മാതൃക കാണിക്കുന്നതുമാണ് പത്തു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം. ഡാനി എന്ന് പേരുള്ള നായയും ഹൈഫ്ലയര്‍എന്ന് പേരുള്ള പ്രാവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കൃഷ്ണമനോഹര്‍, സുവിത്ത് എസ്. നായര്‍,ഉണ്ണി ഉഗ്രപുരം, ഉണ്ണി ജോസഫ്, രഘുനാഥ് റിഥം, സമദ്,സുകു തോക്കാംപാറ, എം.ഡി. രഘുരാജ്, സല്‍‍മ തിരൂര്‍ തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരാണ്.

Related News