Loading ...

Home Education

ചരിത്രഗവേഷണത്തില്‍ താല്‍പര്യമുണ്ടോ? ലവന്റിസ് ഡോക്ടറല്‍ സ്റ്റുഡന്റ്ഷിപ്പിന് അപേക്ഷിക്കാം

ക്ലാസിക് ആന്‍ഡ് ഏന്‍ഷ്യന്റ് ഹിസ്റ്ററിയുടെ വിവിധ വശങ്ങളില്‍ ഗവേഷണം നടത്താന്‍ എക്‌സറ്റര്‍ സര്‍വകലാശാലയിലെ (യു.കെ.) ക്ലാസിക് ആന്‍ഡ് ഏന്‍ഷ്യന്റ് ഹിസ്റ്ററി വകുപ്പിലെ എ.ജി. ലവന്റിസ് ഫൗണ്ടേഷന്‍ നല്‍കുന്ന ലവന്റിസ് ഡോക്ടറല്‍ സ്റ്റുഡന്റ്ഷിപ്പിന് അപേക്ഷിക്കാം. മൂന്നുവര്‍ഷത്തേക്ക് ട്യൂഷന്‍ ഫീസിനത്തിലേക്കും മെയിന്റനന്‍സ് ഇനത്തിലേക്കും മികച്ച സഹായം സ്റ്റുഡന്റ്ഷിപ്പിലൂടെ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ടീച്ചിങ്ങിനായി 150 മണിക്കൂര്‍ വര്‍ഷം ചെലവഴിക്കണം. സഹായമായി മൊത്തത്തില്‍ വര്‍ഷം 25000 പൗണ്ട് ലഭിക്കും. (ഏകദേശം 24,14,000 രൂപ). ഗവേഷണവിഷയം ഗ്രീക്ക്, റോമന്‍ പൗരാണികകാലത്തിന്റെ, ഏതെങ്കിലും ദര്‍ശനം അടിസ്ഥാനമാക്കിയാകണം. മികച്ച അക്കാദമിക് പശ്ചാത്തലം വേണം. ക്ലാസിക് ആന്‍ഡ് ഏന്‍ഷ്യന്റ് ഹിസ്റ്ററിയിലൊ അനുബന്ധ മേഖലയിലൊ ആദ്യബിരുദം വേണം. ഇതേ മേഖലയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടുകയോ, അതിലേക്കു നീങ്ങുകയോ ചെയ്യുകയായിരിക്കണം. അപേക്ഷ www.exeter.ac.uk/studying/funding/award/?id=3864 വഴി മാര്‍ച്ച്‌ 31നകം നല്‍കണം. ഗവേഷണ പ്രൊപ്പോസല്‍ തയ്യാറാക്കണം. ഫുള്‍ സി.വി., ട്രാന്‍സ്‌ക്രിപ്റ്റുകള്‍, രണ്ടു റഫറികളുടെ വിവരങ്ങള്‍, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം.

Related News