Loading ...

Home USA

നിര്‍ണായക തീരുമാനം: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പൂജ്യമായി കുറച്ചു

ന്യൂയോര്‍ക്ക്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന നല്‍കി കൊറോണ ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കരുത്തുറ്റ നടപടിയുമായി യുഎസ് കേന്ദ്ര ബാങ്ക്. സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തലേയ്ക്ക് കുറച്ചു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഫെഡ് റിസര്‍വ് പലിശ നിരക്ക് താഴ്ത്തുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് നിരക്കുകുറച്ചപ്പോള്‍ നേരിടേണ്ടിവന്ന പണലഭ്യതക്കുറവും അതുമായി ബന്ധപ്പെട്ട വിപണിയിലെ അപകടാവസ്ഥയും തടയുന്നതിനാണ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ നിരക്കുകുറയ്ക്കാന്‍ യുഎസ് തയ്യാറായത്. മാര്‍ച്ച്‌ മൂന്നിനാണ് ഇതിനു  à´®àµàµ»à´®àµà´ªàµ നിരക്ക് അരശതമാനമായി കുറച്ചത്. അന്നുതന്നെ പലിശനിരക്ക് പൂജ്യമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ ഗവേണിങ് ബോര്‍ഡ് യോഗം ബുധനാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും നിരക്കില്‍ കുറവുവരുത്താനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ഞായറാഴ്ചയാണ് നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചത്.




Related News