Loading ...

Home International

യൂറോപ്പില്‍ കൊറോണ പടരുന്നു:24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്‍ ഫ്രാന്‍സിലും സ്‌പെയിനിലും മരണസംഖ്യ ഉയരുന്നു

ഇറ്റലിയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. ഞായറാഴ്ച മാത്രം 368 പേര്‍ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിലാണ്. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ്. ഇ​തു​വ​രെ ലോ​ക​ത്താ​കെ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,69,567 ആ​യി. 6,516 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.
        യൂ​റോ​പ്പി​ല്‍ കോ​വി​ഡ് 19 വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​ണ് നി​ല​വി​ല്‍ ആ​ശ​ങ്ക വര്‍ദ്ധിപ്പി​ക്കു​ന്ന​ത്. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ആ​ളു​ക​ള്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഫ്രാ​ന്‍​സി​ലും, സ്പെ​യി​നി​യു​മെ​ല്ലാം വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​തി​നി​ടെ, പോ​ര്‍​ച്ചു​ഗീ​സ് സ്പെ​യി​നു​മാ​യു​ള്ള അ​തി​ര്‍​ത്തി അ​ട​യ്ക്കു​ക​യും ചെ​യ്തു. 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ലവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.


Related News