Loading ...

Home Business

കൊറോണാ ഭീതിയില്‍ ആഗോള സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയിലേക്ക്; പ്രത്യാഘാതം എത്രനാളത്തേക്കെന്ന ആശങ്കയില്‍ ലോകം

കോവിഡ് 19 എന്ന മഹാമാരി രോഗം ബാധിച്ചവരില്‍ മാത്രം ഒതുങ്ങുന്നില്ല. ചൈനയില്‍ നിന്നു തുടങ്ങി രാജ്യത്തിന്റെ അതിരുകള്‍ കടന്ന് ജനങ്ങളുടെ ആരോഗ്യത്തോടൊപ്പം ഓരോ സമ്പദ് വ്യവസ്ഥയേയും അത് അതിവേഗം കാര്‍ന്നു തിന്നുകയാണ്. അതായത് ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോള്‍ സ്തംഭിച്ച അവസ്ഥയിലാണ്. വന്‍വ്യവസായങ്ങളെ മാത്രമല്ല, ആരോഗ്യമേഖല,നിര്‍മാണം-റീട്ടെയില്‍-സേവന മേഖലകളിലും സ്ഥിതി രൂക്ഷമാണ്.ട്രാന്‍സ്പോര്‍ട്ടേഷന്‍, വിദ്യാഭ്യാസ മേഖലകളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങള്‍ യാത്രകളും കോണ്‍ഫറന്‍സുകളുമൊക്കെ നിരോധിച്ചു. പലയിടത്തും പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല.കമ്പനികള്‍ ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആഘാതങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ അധിക നാള്‍ തുടരാനിടയില്ലെങ്കിലും അതിന്റെ പ്രത്യാഘാതം തുടരുകതന്നെ ചെയ്യും. വരും നാളുകളില്‍ ഈ മഹാമാരിയുടെ ശക്തി കുറയുന്നതോടെ നേരിട്ടുള്ള ആഘാതം കുറയുമെന്നാണ് പ്രതീക്ഷ.

പ്രവചനം അസാധ്യം
വിദഗ്ധരുടെ അഭിപ്രായത്തില്‍ ആഗോള തലത്തില്‍ മൊത്ത ഉല്‍പാദനം അടുത്ത പാദത്തില്‍ ഒരു ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നാണ്. ഇന്ത്യയിലാകട്ടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ അര ശതമാനം ഇടിവ് പ്രതീക്ഷിക്കാം. മൊത്തത്തില്‍ തളര്‍ച്ചയിലായ സമ്പദ് വ്യവസ്ഥകള്‍ക്കാണ് ഇത്തരത്തിലൊരു ഇരുട്ടടി കിട്ടിയത് എന്നുകൂടി ഒാര്‍ക്കണം. യഥാര്‍ത്ഥ ആഘാതം എത്രയായിരിക്കുമെന്നും എത്രകാലം ഇതു നീണ്ടു നില്‍ക്കുമെന്നും ആര്‍ക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ്. കൊറോണ വൈറസ് പത്തി താഴ്ത്തുന്നതു വരെ നിലയിങ്ങനെ തുടരുക തന്നെ ചെയ്യും.

നട്ടെല്ലൊടിക്കും
ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന തൊഴില്‍ നഷ്ടം തൊഴിലില്ലായ്മയുടെ തോത് ഉയര്‍ത്തും. അവധിക്കു നാട്ടിലെത്തിയ പലര്‍ക്കും ജോലി സ്ഥലത്തേക്കു മടങ്ങനായിട്ടില്ല. ഉത്‍പ്പന്ന വിതരണ സമ്ബ്രദായം തകരാറിലായത് പുനസ്ഥാപിക്കാന്‍ എത്ര കാലമെടുക്കും എന്നറിയില്ല. വിവിധ ഘടകങ്ങള്‍ ഒത്തുചേരുമ്പോൾ  പണപ്പെരുപ്പം ഇനിയുള്ള പാദങ്ങളില്‍ കുത്തനെ ഉയര്‍ന്നേക്കാം. അതായത് കോവിഡ് വരും ദിവസങ്ങളില്‍ രാജ്യങ്ങളുടെ മാത്രമല്ല കുടുംബങ്ങളുടെയും വ്യക്തികളുടെയും നട്ടെല്ലൊടിക്കും. രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്തത് à´† കുടുംബങ്ങളിലെ സാമ്പത്തിക സംന്തുലിതാവസ്ഥ തകര്‍ക്കുമെന്നതില്‍ സംശയം വേണ്ട. രോഗബാധിതരുടെ വിയോഗം à´† കുടുംബങ്ങളിലൂണ്ടാക്കുന്ന നഷ്ടം അഗാധമാണ്. ബംഗ്ലാദേശ് മുതല്‍ ബ്രസീല്‍ വരെ,കേരളം തൊട്ട് കേപ്ടൗണ്‍ വരെ എല്ലായിടത്തും സ്ഥിതി ഇതു തന്നെയാണ്.









Related News