Loading ...

Home health

സ്ത്രീകളിലെ പക്ഷാഘാതം; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

ലോകത്തില്‍ മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാമതായാണ് പക്ഷാഘാതത്തിന്റെ സ്ഥാനം. പല അസുഖങ്ങളുടെയും ഉപോത്പന്നമായാണ് പക്ഷാഘാതം ഏറെയും സംഭവിക്കാറുള്ളത്. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാകുന്നു. ഇന്നത്തെ ജീവിത ശൈലിയില്‍ ആര്‍ക്കു വേണമെങ്കിലും പക്ഷാഘാതത്തിന്റെ പിടിയില്‍ പെടാം.
എന്നാല്‍ തെളിയിക്കപ്പെട്ട മറ്റൊരു വസ്തുത പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കൂടുതല്‍ എന്നാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) കണക്കാക്കുന്നത് അഞ്ച് അമേരിക്കന്‍ സ്ത്രീകളില്‍ ഒരാള്‍ക്ക് പക്ഷാഘാതമുണ്ടാകുന്നുവെന്നും 60 ശതമാനം പേരും മരിക്കുന്നുവെന്നുമാണ്. സ്‌ട്രോക്ക് വന്ന ഒരു സ്ത്രീക്ക് സാധാരണ നില കൈവരിക്കാന്‍ അല്ലെങ്കില്‍ സുഖം പ്രാപിക്കാന്‍ പുരുഷന്‍മാരെക്കാളും അധികം സമയവും എടുക്കുന്നു. സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങളും അവയുടെ മുന്‍കരുതലുകളും ചികിത്സയും കൂടുതലായി ഈ ലേഖനത്തിലൂടെ വായിച്ചറിയാം. സ്ത്രീകളിലെ പക്ഷാഘാതം; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍
സ്ട്രോക്ക് എന്ത് ?തലച്ചോറിലേക്കുള്ള രക്തധമനികളുടെ തകരാറു കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്. അന്‍പത് വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി ഇത് അധികമായും കണ്ടുവരുന്നത്. പൊതുവെ രണ്ടുതരത്തില്‍ സ്‌ട്രോക്ക് കാണപ്പെടുന്നു.
* ഇഷ്‌കിമിക് സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തംകട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്
* ഹെമാറാജിക് സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്.
സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷ്‌കിമിക് സ്‌ട്രോക്ക് ആണ്. എന്നാല്‍ ഇഷ്‌കിമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറാജിക് സ്‌ട്രോക്ക്.

സ്ത്രീകള്‍ക്ക് പക്ഷാഘാതം ഉണ്ടാവാന്‍ നിരവധി കാരണങ്ങളുണ്ട്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു, കൂടാതെ പ്രായം പക്ഷാഘാതത്തിനു മറ്റൊരു പ്രധാന ഘടകമാണ്. അവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഗര്‍ഭധാരണവും ജനന നിയന്ത്രണവും ഒരു സ്ത്രീക്ക് പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങള്‍പുരുഷന്മാരിലെ പക്ഷാഘാതവുമായി പലപ്പോഴും ബന്ധമില്ലാത്ത ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നു. അവയില്‍ ഇവ ഉള്‍പ്പെടാം:
* ഛര്‍ദ്ദി
* പെട്ടെന്നുള്ള അസുഖങ്ങള്‍
* എക്കിള്‍
* ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്
* വേദന
* ബോധം നഷ്ടപ്പെടുക
* ബലഹീനത
ഈ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതിനാല്‍, അവരെ ഉടനടി പക്ഷാഘാതവുമായി ബന്ധിപ്പിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇത് ചികിത്സ വൈകിക്കുന്നതിനു കാരണമാകുന്നു.



Related News