Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ള​ക്ട​ര്‍; വ​ര്‍​ക്ക​ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ ബാ​ധ മൂ​ന്ന് പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാണ് ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

ആ​ളു​ക​ള്‍ കൂ​ടു​ന്ന ബീ​ച്ചു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ച്ചി​ടാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ഇ​റ്റ​ലി, ബ്രി​ട്ട​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍​ക്കും ര​ണ്ടാ​ഴ്ച​യാ​യി കേ​ര​ള​ത്തി​ലു​ള്ള ഇ​റ്റാ​ലി​യ​ന്‍ പൗ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍ ദി​വ​സ​ങ്ങ​ളാ​യി വ​ര്‍​ക്ക​ല​യി​ലെ റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു താ​മ​സം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നാ​ല്‍ ഇ​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ വ​ര്‍​ഷ​വും ഇ​ന്ത്യ​യി​ല്‍ എ​ത്താ​റു​ള്ള ഇ​റ്റാ​ലി​യ​ന് പൗ​ര​ന് വ​ര്‍​ക്ക​ല​യി​ലെ അ​ടു​പ്പ​ക്കാ​ര്‍ ഉ​ണ്ട്.

ഇ​യാ​ള്‍ കൊ​ല്ല​ത്ത് പോ​യി​രു​ന്നു​വെ​ന്നും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടെ​ത്തി. വ​ര്‍​ക്ക​ല​യി​ല്‍ ആ​രു​മാ​യി​ട്ടെ​ല്ലാം ഇ​യാ​ള്‍ ബ​ന്ധ​പ്പെ​ടു​വെ​ന്നും ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന് ഇം​ഗ്ലീ​ഷ് കാ​ര്യ​മാ​യി വ​ശ​മി​ല്ലാ​ത്ത​തും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​യാ​ള്‍ ചി​കി​ത്സ​യോ​ട് ന​ന്നാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related News