Loading ...

Home USA

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പ​ടി​യി​റ​ങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബി​ല്‍‌​ഗേ​റ്റ്സ്

വാ​ഷിം​ഗ്ട​ണ്‍: മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പ​ടി​യി​റ​ങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബി​ല്‍‌​ഗേ​റ്റ്സ്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളും ടെ​ക്നോ​ള​ജി അ​ഡ്വൈ​സ​റു​മാ​യ ബി​ല്‍​ഗേ​റ്റ്സ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എന്നീ മേ​ഖ​ല​യി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ഥ​ല്ല​യു​ടെ​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ടെ​ക്നോ​ള​ജി അ​ഡ്വൈ​സ​റാ​യി തു​ട​രു​മെ​ന്നും ബി​ല്‍​ഗേ​റ്റ്സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി​രു​ന്നു മൈ​ക്രോ​സോ​ഫ്റ്റ് നി​ല​വി​ലെ നേ​തൃ​ത്വ​വു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. 65കാ​ര​നാ​യ ബി​ല്‍​ഗേ​റ്റ്സ് 1975 ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്ത് പോ​ള്‍ അ​ല​നു​മാ​യി ചേ​ര്‍​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്.

Related News