Loading ...

Home Kerala

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം എത്തി

തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശമായ ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി . കൊറോണ ഏറ്റവും അധികം ബാധിച്ച റോമിലെ വിമാനത്താവളത്തിലാണ് ഒരാഴ്ചയോളമായി ഇവര്‍ കുടുങ്ങിയിരുന്നത്. വൈറസ് ബാധയായുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ്‌ വഴിയായിരുന്നു യാത്ര. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെങ്കില്‍ രോഗ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ക്ക് വിനയായത്. ഇറ്റലിയില്‍നിന്നും ഇത് ലഭ്യമാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായത്‌.


Related News