Loading ...

Home Gulf

കോവിഡ്-19 : കുവൈത്തില്‍ എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവ്‌

കുവൈറ്റ്  : കുവൈത്തില്‍ എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവ്‌കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധ നടപടികള്‍ കടുപ്പിച്ചു കുവൈത്ത്. വിമാന സര്‍വീസുകള്‍ ഇന്നും നാളെയുമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ആഭ്യന്തര പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തലാക്കി. ഹോട്ടലുകളിലും മാളുകളിലും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി.പൊതുഅവധി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ സ്‌കൂള്‍ അടച്ചു പൂട്ടി. ഖൈത്താനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളാണ് അധികൃതര്‍ പൂട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്‌കൂള്‍ അടച്ചു പൂട്ടിയത്. നിയമം മറി കടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.

സ്വദേശികളും വിദേശികളും വീടുകളില്‍ കഴിയാന്‍ ആരോഗ്യ മന്ത്രാലയം

പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്വദേശികളും വിദേശികളും വീടുകളില്‍ കഴിയാന്‍ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി ലോകത്തെയാകെ പിടിച്ചു കുലുക്കിയ കൊറോണ ഭീതിയില്‍ നിന്നും മുക്തി നേടുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനും വിദേശികളും സ്വദേശികളും പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജുമുഅ നിസ്‌കാരം ഇന്നു മുതല്‍ നിര്‍ത്തലാക്കി

കുവൈത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കി. ഇതു സംബന്ധിച്ചു ഔഖാഫ് മതകാര്യ മന്ത്രാലയത്തില്‍ ഫത്വ കമ്മിറ്റിയുടെ യോഗത്തിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച്ച നിസ്‌കാരം നിര്‍ത്തിവക്കാന്‍ തീരുമാനിച്ചത്.
വിശ്വാസികള്‍ വീടുകള്‍ക്കുള്ളില്‍ നിസ്‌കാരവും പ്രാര്‍ത്ഥനകളും നിര്‍വഹിക്കുന്നതിന് തയ്യാറാകണം എന്നും ഔഖാഫ് മതകാര്യ മന്ത്രാലയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഔഖാഫ് മതകാര്യ മന്ത്രാലയ തീരുമാനം ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു.

വിദേശികള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ വീടുകളില്‍ പാലിക്കണം

ഫെബ്രുവരി 27 ന് ശേക്ഷം കുവൈത്തിലെത്തിയ വിദേശികള്‍ കൊറോണ മെഡിക്കല്‍ പരിശോധനക്ക് റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാവുകയും വേണം. സര്‍ക്കാര്‍ ഉത്തരവ് മറികടന്നു പുറത്തു പോകുന്നത് കണ്ടെത്തിയാല്‍ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യവ്യാപകമായി കര്‍ശന പരിശോധനക്കും നിരീക്ഷണത്തിനും കാമ്ബയിനുകള്‍ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുഗതാഗത - ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുഗതാഗത സര്‍വീസുകളും വ്യാഴാഴ്ച രാത്രി മുതല്‍ നിര്‍ത്തലാക്കി. ഇനിയൊരറിയിപ്പ് വരെ എല്ലാ ബസ് സര്‍വീസുകളും പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൂട്ടമായി ജനങ്ങള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് നടപടി.



Related News