Loading ...

Home sports

ബിസിസിഐ കടുംപിടിത്തം തുടരുന്നു; ഏകദിനവും ഐപിഎല്ലും കാണികളില്ലാതെ നടത്തും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരം റദ്ദാക്കണം എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മത്സരം നടത്താന്‍ ഒരുങ്ങി ബിസിസിഐ. സംസ്ഥാനത്ത് വ്യാഴാഴ്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ലക്‌നൗ ജില്ലാ അധികൃതര്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം ഏകദിനവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഏകദിനത്തിന്റെ അതേ വഴി ഐപിഎല്ലിലും തുടരാനാണ് ബിസിസിഐയുടെ പദ്ധതി. മാര്‍ച്ച്‌ 29-നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ഈ സമയത്ത് ഐപിഎല്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുവെങ്കിലും സംഘാടകര്‍ക്ക് നടത്താനാണ് ആഗ്രഹമെങ്കില്‍ അത് അവരുടെ തീരുമാനമാണെന്ന് കേന്ദ്ര സര്‍ക്കര്‍ പറഞ്ഞു.


എല്ലാ കായിക മത്സരങ്ങളും മാറ്റിവയ്ക്കുകയോ കാണികളില്ലാതെയോ നടത്തണമെന്നായിരന്നു കേന്ദ്ര സര്‍ക്കാര്‍ കൊറോണവൈറസിനെക്കുറിച്ച്‌ ഇറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംഘാടകരായ ബിസിസിഐയാണ് മത്സരം നടത്താന്‍ തീരുമാനമെടുത്തതെന്ന് ലക്‌നൗ ഡിവിഷണല്‍ കമ്മീഷണറായ മുകേഷ് മേഷ്‌റാം പറയുന്നു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അത് ബിസിസിഐയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പരിഗണനയിലുള്ള നിരവധി വലിയ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഐപിഎല്‍ എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Related News