Loading ...

Home Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു, ഇന്നും കനത്ത നഷ്ടം

മുംബൈ : കൊറോണ ഭീതിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. വ്യാപാര ആഴ്ചയിലെ ആ​ദ്യ​മി​നി​റ്റി​ല്‍ ത​ന്നെ സെ​ന്‍​സെ​ക്‌​സി​ല്‍ 3000 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. ഇ​തോ​ടെ 45 മി​നി​റ്റ് നേരത്തേക്ക് വ്യാ​പാ​രം നി​ര്‍​ത്തി​വ​ച്ചു. 2008ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യാപാരം നിര്‍ത്തിവെക്കേണ്ടി വന്നത്. ബി​എ​സ്‌​സി സെ​ന്‍​സെ​ക്‌​സ് 3,090.62 പോ​യ​ന്‍റ് ന​ഷ്ട​ത്തി​ല്‍ 29,687.52ലും ​നി​ഫ്റ്റി 966.10 പോ​യ​ന്‍റ് നഷ്ടത്തില്‍ 8,624.05 ലു​മെ​ത്തി. ബിഎസ്‌ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുണ്ടായിരുന്നത്. 1400 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുന്നു. 74.40 രൂപയാണ് ഇന്നത്തെ വിനിമയ മൂല്യം. ആ​ഗോ​ള ഓ​ഹ​രി വി​പ​ണി​യി​ലെ ത​ക​ര്‍​ച്ചയാണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​ക​ളെയും ബാധിച്ചത്. ഏഷ്യന്‍ വിപണികളും വന്‍ നഷ്ടമാണ് നേരിട്ടത്. ജപ്പാന്‍ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്ഹായ് 3.3, ഹോങ്‌ങ്കോങ് ഹാങ്‌സങ് ആറ്, സിംഗപ്പൂര്‍ അഞ്ച്, ദക്ഷിണകൊറിയയിലെ കോസപി അഞ്ച് ശതമാനം എന്നിങ്ങനെ സൂചികകള്‍ നഷ്ടത്തിലാണ്.

Related News