Loading ...

Home International

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിനും കൊറോണ

ടൊറന്റോ : കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ട പശ്ചാത്തലത്തില്‍ ഇരുവരും നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സോഫിയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹം നിര്‍വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ട്രൂഡോയുടെ ഭാര്യ ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയത്. അതേസമയം കാനഡയില്‍ ഇതുവരെ 103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോളിവുഡ്​ സൂപ്പര്‍താരം ടോം ഹാങ്ക്​സിനും (63) ഭാര്യ റീത വില്‍സണും കഴിഞ്ഞ ദിവസം ​കൊറോണ സ്ഥിരീകരിച്ചിരുന്നു. ആസ്​ട്രേലിയയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്​​ ഇരുവരും. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഹാങ്ക്‌സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Related News