Loading ...

Home Kerala

രണ്ട് പേര്‍ക്ക് കൂടി കൊറോണ,തൃശൂര്‍, കണ്ണൂര്‍ സ്വദേശികള്‍ക്ക് പോസിറ്റീവ്; കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളെ എണ്ണം 19 ആയി.

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് (കൊവിഡ് 19) സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് കേസുകള്‍ വൈറസ് മുക്തി നേടിയവരുടേതാണ്. തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് പുതുതായി കൊറോണ പോസിറ്റീവ് ആയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് രോഗബാധ സംശയിക്കുന്ന ഒരാളുടെ അന്തിമഫലം കാത്തിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 900 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്ന് 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികള്‍ വന്നിരുന്ന വിമാനത്തിലാണ് ഈ രോഗി ഉണ്ടായിരുന്നത്. കണ്ണൂരിലെ രോഗി പരിയാരം മെഡിക്കല്‍ കോളേജിലാണ്.കൊവിഡ് 19 സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കുന്നതിനായുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഭാവനയ്ക്കനുസരിച്ച്‌ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും.

Related News