Loading ...

Home International

കോവിഡ്-19: ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് - മാര്‍ച്ച്‌ 11 വരെ

ലോകത്താകമാനമായി ഇതുവരെ 1,18,326 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മാര്‍ച്ച്‌ 10 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മുതല്‍, മാര്‍ച്ച്‌ 11 ഉച്ച വരെ 4,627 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേ സമയത്തില്‍ 280 പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ 31 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 80,955 പേര്‍ക്കാണ് ചൈനയില്‍ രോഗബാധ വന്നിട്ടുള്ളത്. അതെ സമയം, 22 പേര്‍ കൂടി മരണപ്പെട്ട്, 3,162 പേരായി ചൈനയിലെ മരണ സംഘ്യ ഉയര്‍ന്നു. ചൈനയ്ക്ക് പുറത്ത്, ഇതുവരെ 37,371 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1,130 പേര്‍ മരണമടഞ്ഞു, അതില്‍ 258 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. നാല് പുതിയ ഇടങ്ങളില്‍ : ബൊളീവിയ, ജമൈക്ക, ബുര്‍കിന ഫാസോ, കോംഗോ എന്നിവിടങ്ങളില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.

Related News