Loading ...

Home Kerala

കേരളം പറയുന്നു: ഞങ്ങളുണ്ട് കൂടെ... നമ്മള്‍ അതിജീവിക്കും...

തിരുവനന്തപുരം: " കൊറോണ ബാധിത ഹോസ്പിറ്റലില്‍ ആംബുലന്‍സോ മറ്റ് വാഹങ്ങളോ ഓടിക്കാന്‍ ഡ്രൈവറെ ആവശ്യം ഉണ്ടേല്‍ ഞാന്‍ വരാന്‍ തയ്യാര്‍ ആണ്"... "എന്റെ പേര് ലക്ഷ്മി ഞാന്‍ ജി.എൻ.à´Žà´‚  നഴ്‌സിംഗ് ആണ് പഠിച്ചത്.... എവിടെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ്  കുറവുണ്ടെങ്കില്‍ ഞാന്‍ റെഡി ആണ്.. ശമ്പളം വേണ്ട.."   "ഞാന്‍ ജി.എൻ.à´Žà´‚  നഴ്‌സിംഗ് കഴിഞ്ഞു പത്തു വർഷം എക്‌സ്പീരിയന്‍സ് ഉണ്ട് ഇപ്പോള്‍ ജോലി ഇല്ല കൊറോണാ രോഗികളെ പരിചരിക്കാൻ  റെഡി ആണ്.."  ഇങ്ങനെയുള്ള ആയിരക്കണക്കിന് കമന്റുകളാണ് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. കമന്റുകളില്‍ ഏറിയ പങ്കും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ളതായിരുന്നു. മലയാളികള്‍ പറഞ്ഞു ഞങ്ങളുണ്ട് കൂടെ.. നയാപൈസ ശമ്പളം വാങ്ങാതെ കൊറോണ മേഖലകളില്‍ ഞങ്ങള്‍ ജോലിചെയ്തുകൊള്ളാം.

കൊറോണയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും അറിയിപ്പുകളും ആരോഗ്യ മന്ത്രി  സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവയ്ക്കാറുണ്ട്. ഇത്തരം പോസ്റ്റുകളുടെ താഴെയാണ് മലയാളികള്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരെ തേടി മന്ത്രി പോസ്റ്റുകളും ഇട്ടിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കൂടി കണ്ടറിഞ്ഞാകാം ജാഗ്രതയുടെ ഭാഗമാകാന്‍ ആളുകള്‍ സന്നദ്ധത അറിയിച്ചത്‌ നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന നിരവധി നഴ്‌സുമാരാണ് കൊറോണ വാര്‍ഡുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്‌. ഡ്രൈവിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യാന്‍ തയ്യാറാണെന്ന് കമന്റ് ചെയ്തപ്പോള്‍ മറ്റുചിലര്‍ ജോലിയില്‍ നിന്ന് ലീവ് എടുത്ത് കൊറോണയെ തുരത്താന്‍ ആരോഗ്യവകുപ്പിനൊപ്പം നില്‍ക്കാമെന്ന് പറയുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറമാണ് à´ˆ പിന്തുണയെന്ന് ഫെയ്‌സ്ബുക്ക് കമന്റുകളില്‍ നിന്ന് വ്യക്തം. ആരോഗ്യമന്ത്രി സ്വന്തം ആരോഗ്യം നോക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഉപദേശിക്കുന്നവരെയും കമന്റുകളില്‍ കാണാം. ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവര്‍ ഇങ്ങനെ കുറിച്ചു... എനിക്ക് à´ˆ മെഡിക്കല്‍ ഫീല്‍ഡ് ആയി യാതൊരു ബന്ധവും ഇല്ല.. എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലിക്ക് ആളെ ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ വരാന്‍ തയ്യാര്‍ ആണ്.. ശമ്പളം ഒന്നും വേണ്ട..
ഭയം ഒന്നും ഇല്ല.  നമുക്ക് ഒന്നിച്ചു നേരിടാം...
അതെ മലയാളികള്‍ പറയുന്നു.. ഞങ്ങളുണ്ട് കൂടെ.. നമ്മള്‍ അതിജീവിക്കും...










Related News