Loading ...

Home sports

താരത്തിന് കൊറോണ സ്ഥിരീകരിച്ചു, എന്‍.ബി.എ നിര്‍ത്തി വച്ചു

കൊറോണ വൈറസ് മൂലം ഒടുവില്‍ എന്‍.ബി.എയും നിര്‍ത്തി വച്ചു. ഉട്ടാഹ് ജാസ് താരം റൂഡി ഗോബര്‍ട്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആണ് എന്‍.ബി.എക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തി നോക്കിയ അവര്‍ പക്ഷെ പിന്നീട് മത്സരങ്ങള്‍ നിര്‍ത്തി വക്കാന്‍ തീരുമാനിക്കുക ആയിരുന്നു. നിലവില്‍ ഏതാണ്ട് 2 ആഴ്ച്ചത്തേക്ക് എങ്കിലും എന്‍.ബി.എ മത്സരങ്ങള്‍ നടക്കില്ല. അതിനു ശേഷം മത്സരങ്ങള്‍ തുടങ്ങുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല. അതേസമയം താരങ്ങള്‍ക്ക് പരിശീലനത്തിനു അനുമതി ഉണ്ടെങ്കിലും ആരാധകരെ പരിശീലനത്തിനു പ്രവേശിപ്പിക്കില്ല. അമേരിക്കയില്‍ കൊറോണ വൈറസ് വലിയ ഭീഷണി ആവുകയാണ്. നിലവില്‍ യാത്രവിലക്ക് അടക്കം പലതും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Related News