Loading ...

Home International

ഭീഷണിയായി ഫെയ്ക് ആപ്പുകള്‍

സ്മാർട്ട്  ഫോണ്‍ ഉപയോക്താക്കള്‍ 2019ല്‍ നേരിട്ട ഭീഷണികളില്‍ 50 ശതമാനവും ഒളിഞ്ഞിരിക്കുന്ന ആപ്പുകളില്‍ നിന്നും തേഡ് പാര്‍ട്ടി ലോഗ്-ഇന്‍ മൂലവുമാണെന്ന് സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മാക്കഫിയുടെ ഇന്ത്യന്‍ ബ്രാഞ്ച് അറിയിച്ചു. തങ്ങളുടെ മൊബൈല്‍ ത്രെറ്റ് റിപ്പോര്‍ട്ട് 2020 ലാണ് അവര്‍ à´ˆ വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഹാക്കര്‍മാര്‍  സ്മാർട്ട് ഫോണുകളില്‍ കയറിപ്പറ്റി പിന്‍വാതില്‍ ഡേറ്റാ ചോര്‍ത്തലും, ക്രിപ്‌റ്റോകറന്‍സി മൈനിങും വരെ നടത്തിയെന്ന് അവര്‍ പറയുന്നു.

ഇസ്രയേലി സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ വാട്‌സാപ് വരെ ഹാക്കു ചെയ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ധനികന്‍ ജെഫ് ബെസോസ് മുതല്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ വരെ ഇതിനിരയായി. ആപ്പുകളിലൂടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ഭാര്യമാരും ഭാര്യമാരുടെ നീക്കങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാരും ഇക്കാലത്ത് വര്‍ധിച്ചു വരികയാണ്. ഹാക്കര്‍മാര്‍ തങ്ങളുടെ ടൂളുകള്‍ കൂടുതല്‍ സൂക്ഷ്മ തലത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ ഇവ കണ്ടെത്താനും നീക്കം ചെയ്യാനും എളുപ്പമല്ലാതായി തീര്‍ന്നിരിക്കുകയാണ്. സ്വന്തമായി സോഫ്റ്റ്‌വെയര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലുമുള്ള ബെസോസിന് തന്റെ ഫോണില്‍ പതിയിരുന്ന് നീക്കങ്ങള്‍ സദാ നിരീക്ഷിച്ചിക്കുകയും പ്രതിദിനം നിരവധി എംബി ഡേറ്റാ ചോര്‍ത്തുകയും ചെയ്തിരുന്ന വില്ലനെ കണ്ടെത്താനേ ആയില്ല എന്നതു തന്നെ ഇതെല്ലാം എത്ര ദുഷ്‌കരമാണെന്നു വെളിപ്പെടുത്തുന്നു. ഇത്തരം ആക്രമണങ്ങള്‍ 2020 ല്‍ വര്‍ധിക്കുമെന്നാണ് പ്രവചനം.

രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളാണ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇതിനാല്‍ ഉപയോക്താക്കള്‍ എവിടെ നിന്നാണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാക്കഫി മുന്നറിയിപ്പു നല്‍കുന്നു. ഏതെല്ലാം ലിങ്കുകളില്‍ ക്ലിക്കു ചെയ്യുന്നുവെന്ന കാര്യവും ബോധപൂര്‍വ്വം എടുക്കുന്ന തീരുമാനമായിരിക്കണം. അല്ലെങ്കില്‍ ഇത്തരം ലിങ്കുകള്‍ വഴി ഉപയോക്താവറിയാതെ അവരുടെ ഫോണുകളില്‍ ദുഷ്ടലാക്കുള്ള ഹാക്കര്‍മാര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യും. അവ തന്റെ ഫോണില്‍ പതിയിരുന്നുപ്രവര്‍ത്തിക്കുന്ന കാര്യം ഉപയോക്താവ് അറിയണമെന്നു പോലുമില്ല. കൊള്ളാവുന്ന സുരക്ഷാ സോഫ്റ്റ്‌വെയര്‍ തങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് ഒരു പരിധിവരെ ഇതിനു പരിഹാരമാകാമെന്ന് മാക്കഫി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ വെങ്കട്ട് .കെ പറഞ്ഞു.

തങ്ങളുടെ ഫോണില്‍ എന്ത് ആക്രമണം നടക്കാനാണ് എന്നാണ് പല ശരാശരി ഉപയോക്താക്കളുടെയും ചിന്താഗതി. ഇത് ചൂഷണം ചെയ്താണ് പല രീതിയിലായി ഹാക്കര്‍മാര്‍ ഹിഡണ്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. തേഡ് പാര്‍ട്ടി ലോഗ്-ഇന്‍ മുതല്‍ ആവശ്യമില്ലാത്ത പരസ്യം കാണിച്ചു വരെ ഹാക്കര്‍മാര്‍ പണമുണ്ടാക്കുന്നു. ഗെയ്മിങ് ആപ്പുകളുടെ പ്രിയം മുതലാക്കിയും ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇവയില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമ്പോൾ  ഹാക്കര്‍മാരുടെ ഫെയ്ക് ആപ്പുകളിലെത്താം. ഇവ ശരിക്കുള്ള ആപ്പുകള്‍ ആണെന്നായിരിക്കും പ്രത്യക്ഷത്തില്‍ തോന്നുക. നല്ല ഐക്കണ്‍ മുതല്‍ പ്രവര്‍ത്തന രീതി വരെ അവയ്ക്കുണ്ടാകും. എന്നാല്‍, അവയുടെ പണി യൂസര്‍ ഡേറ്റ അവയ്ക്കു പിന്നിലുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതായിരിക്കും.മാക്കഫി പറയുന്നത് 2018നെ അപേക്ഷിച്ച്‌ ഹിഡന്‍ ആപ്പുകളുടെ പ്രവര്‍ത്തനം 30 ശതമാനം 2019ല്‍ വര്‍ധിച്ചു എന്നാണ്. ഉപയോക്താക്കള്‍ എന്തിനാണ് കൂടുല്‍ സമയം ചെലവിടുന്നത് എന്നു കണ്ടെത്തിയ ശേഷമായിരിക്കും ഹാക്കര്‍മാര്‍ ആക്രമണം നടത്തുക എന്ന് അവര്‍ പറയുന്നു. ഓരോ ആളും ഉപയോഗിക്കുന്ന പരസ്പരം കണക്ടു ചെയ്ത ഉപകരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ഇത് 2030 ആകുമ്പോഴേക്ക് ശരാശരി 15 എണ്ണം എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ജനപ്രിയ ആപ്പുകളായ ഫെയ്‌സ്‌ആപ്, സ്‌പോട്ടിഫൈ, കോള്‍ ഓഫ് ഡ്യൂട്ടി എന്നവയ്ക്കും ഫെയ്‌സ് വേര്‍ഷനുകളുണ്ടെന്ന് മാക്കഫിയുടെ ഗവേഷകര്‍ പറയുന്നു. ഇവ ഉപയോക്താക്കളെ, പ്രത്യേകിച്ചും ചെറുപ്പക്കാരെ സദാ നിരീക്ഷിച്ചിരിക്കുന്നു. പുതിയ ഇന്‍ഫര്‍മേഷന്‍ ഓണ്‍ മൊബൈല്‍ മാള്‍വെയറിനെയും അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേര് ലൈഫ് അക്‌സസ് (LeifAccess) എന്നാണ്. ഷോപ്പര്‍ (Shopper) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ മാള്‍വെയര്‍ ആന്‍ഡ്രോയിഡിലെ അക്‌സസിബിലിറ്റി ഫീച്ചറുകള്‍ ദുരപയോഗം ചെയ്ത് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇരയുടെ പേരില്‍ പ്രൊഡക്‌ട് റിവ്യൂകള്‍ പോസ്റ്റു ചെയ്യുകയും വരെ ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ലൈഫ്‌അക്‌സസിന്റെ ആപ്പുകള്‍ സോഷ്യല്‍ മീഡിയ, ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍, മാല്‍വെര്‍ട്ടൈസിങ്, ഗെയ്മര്‍ ചാറ്റ് ആപ്പുകള്‍ എന്നിവയിലൂടെയാണ് പ്രചരിക്കുന്നത്.

വ്യജ മുന്നറിയിപ്പുകള്‍ നല്‍കിയാണ് ഇരയെക്കൊണ്ട് അക്‌സസിബിലിറ്റി സര്‍വീസസ് ആക്ടിവേറ്റു ചെയ്യിക്കുന്നത്. ഇതോടെ മാള്‍വെയറിന് മുഴുവന്‍ പ്രഭാവത്തോടെയും അഴിഞ്ഞാടാന്‍ സാധിക്കുന്നു. ദക്ഷിണ കൊറിയിയില്‍ നിന്നുള്ള ട്രാന്‍സിറ്റ് ആപ്പുകളുടെ സാന്നിധ്യവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒളിഞ്ഞിരുന്ന് ഉപയോക്താവിന് അമൂല്യമായ ഡേറ്റാ ചോര്‍ത്തുന്ന ആപ്പുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.


Related News