Loading ...

Home Europe

ജനസംഖ്യ ഒന്നരക്കോടി മാത്രം, പക്ഷേ 9 ആരോഗ്യമന്ത്രിമാര്‍; ബെല്‍ജിയം മാതൃക

ഒന്നരക്കോടിയോളം ആളുകള്‍ താമസിക്കുന്ന യൂറോപ്പിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നാണ് ബെല്‍ജിയം. ലോകത്ത് എമ്ബാടും കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചപ്പോള്‍ ബെല്‍ജിയത്തിലും അതുണ്ടായി. രോഗബാധിതനായ ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ശ്രദ്ധിക്കപെടേണ്ട ഒരു കാര്യമുണ്ട് ബെല്‍ജിയത്തില്‍. ഈ ചെറിയ രാജ്യം ആരോഗ്യ രംഗത്തിന് നല്‍കുന്ന മുന്‍ഗണനയാണ് അത്. ഇതിന് ഒരു ഉദാഹരണമാണ് ഇവിടത്തെ ആരോഗ്യമന്ത്രിമാരുടെ എണ്ണം. 9 പേരാണ് രാജ്യത്ത് ആരോഗ്യമന്ത്രി സ്ഥാനത്തുള്ളത്.


സര്‍ക്കാര്‍ ആരോഗ്യ നയത്തിന്റെ പ്രധാന മുഖമാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പൊതുജനാരോഗ്യ മന്ത്രി മാഗി. ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടര്‍ കൂടിയാണ് അവര്‍. ഇതിന് പുറമെ ഭാഷാ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങളാക്കി തിരിച്ചും ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുകയാണ് ബെല്‍ജിയം. രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെല്‍ജിയത്തിലുള്ളത്. 59ശതമാനം ഡച്ച്‌ ഭാഷ സംസാരിക്കുന്ന ഫ്‌ളെമിഷ് വിഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂണ്‍ʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവര്‍. ഇതിന് പുറമെ ജര്‍മ്മന്‍ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം പ്രതിനിധീകരിച്ചും ഒരോ ആരോഗ്യമന്ത്രിമാരുണ്ട് ബെല്‍ജിയത്തില്‍. വൗട്ടര്‍ ബെക്ക് ആണ് അതിനാല്‍ ഫ്ലെമിഷ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കു്നന ആരോഗ്യമന്ത്രി, ഫ്രഞ്ച് കമ്മ്യൂണിറ്റിയില്‍ പങ്ക് ക്രിസ്റ്റിന്‍ മോറിയേല്‍ ആണ് ഈ ചുമതല വഹിക്കുന്നത്. ജര്‍മ്മന്‍ സംസാരിക്കുന്ന സമൂഹത്തെിന്റെ ആരോഗ്യകാര്യങ്ങളാണ് അന്റോണിയോസ് അന്റോണിയാഡിസിന്റെ ഉത്തരവാദിത്തം. ഇതിന് പുറമെയാണ് ഫ്രഞ്ച് കമ്മ്യൂണിറ്റിയില്‍ തന്നെ കുട്ടികളുടെ മെഡിക്കല്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബെനഡിക്റ്റ് ലിനാര്‍ഡിന്റെ (ഇക്കോളോ) മന്ത്രി സ്ഥാനം. വാലറി ഗ്ലാറ്റിനി എന്ന വ്യക്തിയാണ് സര്‍വ്വകലാശാല ആശുപത്രികളുടെയും മെഡിക്കല്‍ പ്രൊഫഷനുകളിലേക്കുള്ള പ്രവേശനത്തിന്റെയും ഉത്തരവാദിത്തം വഹിക്കുന്നത്. ഇതിനെല്ലാം പുറമെ ആരോഗ്യ നയത്തെ മൂന്നായി വിഭജിച്ചും ചുമതലകള്‍ നിര്‍വഹിക്കുന്നു. അലൈന്‍ മരോണ്‍ (ഇക്കോലോ), എല്‍ക്കെ വാന്‍ ഡെന്‍ ബ്രാന്റ് (ഗ്രോണ്‍) എന്നിവര്‍ ഭിന്നശേഷി വിഭാഗം, ആശുപത്രി നയം, പ്രായമായവര്‍, മാനസിക പരിചരണം എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്നു. കൂടാതെ അലൈന്‍ മരോണ്‍ തന്റെ കാബിനറ്റ് സ്റ്റേറ്റ് സെക്രട്ടറി (ജൂനിയര്‍ മിനിസ്റ്റര്‍) ബാര്‍ബറ ട്രാക്റ്റെ (ഇക്കോളോ)യുടെ ഉത്തരവാദിത്തം പ്രതിരോധ പരിചരണമാണ്. പക്ഷേ ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വകുപ്പ് പരിഗണിക്കുന്നത്.

Related News