Loading ...

Home USA

മിഷിഗണടക്കം പ്രൈമറികളില്‍ ബൈഡനു മികച്ച വിജയം

ചൊവ്വാഴ്ച പ്രൈമറി ഇലക്ഷന്‍ നടന്ന 6 സ്റ്റേറ്റുകളില്‍ മിഷിഗന്‍, മിസിസിപ്പി, മിസൂറി, ഐഡഹോ എന്നിവിടങ്ങളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിജയിച്ചു. നോര്‍ത്ത് ഡക്കോട്ടയില്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ആണു മുന്നില്‍. വാഷിംഗ്ടണില്‍ ഒപ്പത്തിനൊപ്പം മുന്നേറ്റമാണു കാണുന്നത്

ഏറ്റവും കൂടുതല്‍ ഡലിഗേറ്റുകളുള്ള മിഷിഗനിലെ (125 ഡലിഗേറ്റ്‌സ്), വിജയത്തോടെ ബൈഡന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആകാനുള്ള സാധ്യത ഏറി. കഴിഞ്ഞ തവണ ഹിലരി ക്ലിന്റനെ തോല്പിച്ച് സാന്‍ഡേഴ്‌സ് ആണു മിഷിഗന്‍ പ്രൈമറിയില്‍ വിജയിച്ചത്.

മിഷിഗനില്‍53 ശതമാനം വോട്ട് ബൈഡനുണ്ട്. എതിരാളി സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്‌സിനു 41. ശതമാനം.

ബൈഡന്‍, സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, കോണ്‍ഗ്രസംഗം ടുള്‍സി ഗബ്ബാര്‍ഡ് എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണു മല്‍സര രംഗത്ത് സജീവമായി അവശേഷിച്ചിരിക്കുന്നത്. ബാക്കിയുള്ളവരൊക്കെ പിന്മാറി. കാര്യമായ പിന്തുണ ഇല്ലെങ്കിലും മല്‍സരത്തില്‍ കടിച്ചു തൂങ്ങുന്ന ഗബ്ബാര്‍ഡിന്റെ ലക്ഷ്യം എന്തെന്നു വ്യക്തമല്ല.

ഇന്നലെ ആകെ 352 ഡലിഗേറ്റുകള്‍ ആണുള്ളത്. ബൈഡനു 153 ഡലിഗേറ്റുകളെ കിട്ടി. സാന്‍ഡേഴ്‌സിനു 89. അതോടെ ബൈഡനു 823 ഡലിഗേറ്റ്‌സ് ആയി. സാന്‍ഡേഴ്‌സിനു 663. ആകെ 1991 ഡലിഗേറ്റ്‌സിനെ കിട്ടുന്നയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകും.

ഇതേ സമയം കൊറോണ വൈറസ് പേടിയില്‍ ഇരുവരും പ്രചാരണ റാലികള്‍ റദ്ദാക്കി.

Related News