Loading ...

Home sports

ക്രിക്കറ്റ് താരം നിര്‍മല്‍ ജെയ്‌മോന്‍ ബൈക്കപകടത്തില്‍ മരിച്ചു

തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്‌മോന്‍ (19) ബൈക്ക് അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി തൊടുപുഴ മുട്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിര്‍മലിനെ രാത്രി തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച്ച കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കും. മീഡിയം പേസ് ബൗളറായ നിര്‍മല്‍ കഴിഞ്ഞ വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടര്‍-19 ബി ടീമില്‍ ഇടം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ അണ്ടര്‍-19 ടീമംഗമാണ്.

Related News