Loading ...

Home Business

വനിതാസംരംഭകര്‍ രാജ്യത്ത് 17 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2030- ഓടെ ഇന്ത്യയിലെ വനിതാ സംരംഭകര്‍ 15 മുതല്‍ 17 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ബെയിന്‍ ആന്‍ഡ് കമ്ബനിയും ഗൂഗിളും ചേര്‍ന്ന് തയ്യാറാക്കിയ 'ഇന്ത്യയിലെ വനിതാ സംരംഭകത്വവും അവളിലൂടെയുള്ള സാമ്പത്തിക ശക്തിപ്പെടലും' എന്ന റിപ്പോര്‍ട്ടിലാണിതുള്ളത്. വനിതാ സംരംഭകത്വത്തിന്റെ കാര്യത്തില്‍ ആഗോളനിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പുതിയ വരുമാനസ്രോതസ്സും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  • വനിതകള്‍ നയിക്കുന്ന ഇന്ത്യയിലെ സംരംഭങ്ങള്‍1.6 കോടി
  • മൊത്തം സംരംഭങ്ങളില്‍ വനിതാസംരംഭങ്ങള്‍ 20 ശതമാനം
  • ഒരു ദശാബ്ദംമുന്‍പ് വനിതാസംരംഭങ്ങള്‍ 14 ശതമാനം
  • വനിതാ സംരംഭകര്‍ ലഭ്യമാക്കിയിട്ടുള്ള നേരിട്ടുള്ള തൊഴിലവസരങ്ങള്‍ 2.22.7 കോടി
  • തൊഴിലെടുക്കുന്ന ജനവിഭാഗത്തില്‍ 35 ശതമാനവും സ്ത്രീകള്‍
  • വനിതാ സംരംഭങ്ങള്‍ കുടില്‍വ്യവസായം 38 ശതമാനം
  • ഒറ്റയ്ക്ക് തൊഴില്‍ ചെയ്യുന്ന വനിതാ സംരംഭകര്‍ 31 ശതമാനം
  • കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ 18 ശതമാനം
  • ചെറുകിട ബിസിനസ് ഉടമകള്‍ 14 ശതമാനം
അതേസമയം, വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയിപ്പോഴും പിന്നിലാണ്. (2018ലെ കണക്ക് 15നും 64നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന സ്ത്രീകളുടെ ജനസംഖ്യാപങ്കാളിത്തം)


Related News