Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ കൊറോണബാധിതരുടെ എണ്ണം 100 കടന്നു

ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രി വരെ 91 പേര്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ എട്ടു പേര്‍ക്കും വിക്ടോറിയയില്‍ നാലു പേര്‍ക്കും കൂടി ചൊവ്വാഴ്ച രോഗബാധ കണ്ടെത്തി. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം ഇതുവരെ 55 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 600ലേറെ പേര്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. വിക്ടോറിയയില്‍ 18ഉം, WAയില്‍ ആറും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ സിഡ്‌നി കേന്ദ്രീകരിച്ചാണ് NSWല്‍ ഏറ്റവുമധികം വൈറസ് പടരുന്നത്. റൈഡ് ആശുപത്രി, മക്വാറീ പാര്‍ക്കിലെ ഡോറോത്തി ഹെന്‍ഡേഴ്‌സന്‍ ലോഡ്ജ് ഏജ്ഡ് കെയര്‍ കേന്ദ്രം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വൈറസ് പകര്‍ന്നതായി കണ്ടെത്തിയത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിടണം എന്ന ആവശ്യവും, കൊറോണ പടരുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്. സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളെ സുരക്ഷിതരാക്കണം എന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ അയ്യായിരത്തിലേറെ പേരാണ് ഇതുവരെ ഒപ്പുവച്ചത്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും മറ്റ് ബിസിനസുകളും അടച്ചിടണമെന്നും, ജനങ്ങള്‍ രണ്ടാഴ്ച വീടിന്നുള്ളില്‍ തന്നെ കഴിയണമെന്നും ആവശ്യപ്പെട്ട് റൈഡ് ആശുപത്രിയിലെ ഒരു ഡോക്ടറും രംഗത്തെത്തിയിട്ടുണ്ട്. റൈഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചതോടെ താന്‍ കുടുംബാംഗങ്ങളെ പോലും കാണാതെ ഒറ്റയ്ക്ക് കഴിയുകയാണെന്ന് ഡോ. കാത്തീ ഹള്‍ പറഞ്ഞു. വിക്ടോറിയയില്‍ ഒരുപക്ഷേ സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നേക്കുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. സംസ്ഥാനത്ത് ഒരു സ്‌കൂള്‍ ടീച്ചര്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. കാരീ ബാപ്റ്റിസ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ അധ്യാപികക്ക് വൈറസ് ബാധ കണ്ടെത്തിയതോടെ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. കൊറോണ വൈറസ് പരിശോധനയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല എന്ന പരാതിയും à´šà´¿à´² ഡോക്ടര്‍മാര്‍ ഉന്നയിച്ചു. പരിശോധനയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി തുടങ്ങിയ ദേശീയ ഹോട്ട്‌ലൈന്‍ നമ്പര്‍ ഫലപ്രദമാകുന്നില്ലെന്നും, ക്ലിനിക്കില്‍ വച്ച് രോഗം പടരാതിരിക്കാന്‍ പല ജി പി മാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും മെല്‍ബണില്‍ ജി പി ആയ ഡോ. വയോം ശര്‍മ്മ പറഞ്ഞു. വിക്ടോറിയയിലെ ഹോട്ട്‌ലൈന്‍ സംവിധാനത്തിന്റെ പ്രവർത്തനത്തെയും  ഫോണ്‍കോളുകളുടെ ആധിക്യം തകരാറിലാക്കി.


Related News