Loading ...

Home Business

എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാംതവണയും നിക്ഷേപ പലിശ കുറച്ചു

ഒരു മാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച്‌ 10ന് പ്രാബല്യത്തിലായി. നേരത്തെ ഫെബ്രുവരി 10നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തില്‍നിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതല്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്. രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. പലിശ നിരക്കുകള്‍ അറിയാം
7 മുതല്‍ 45 ദിവസംവരെ-4ശതമാനം
46 മുതല്‍ 179 ദിവസംവരെ-5 ശതമാനം
180 മുതല്‍ 210 ദിവസം വരെ-5.50ശതമാനം
211 ദിവസം മുതല്‍ ഒരുവര്‍ഷംവരെ-5.5ശതമാനം
ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെ-5.90ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷംവരെ-5.90ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷംവരെ-5.90ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷംവരെ-5.90ശതമാനം
പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവര്‍ക്കുമാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. എസ്ബിഐ പലിശ നിരക്ക് കുറച്ചതോടെ മറ്റുബാങ്കുകളും താമസിയാതെ ഈവഴിക്കുനീങ്ങും. വായ്പ പലിശ നിരക്കും കുറച്ചു
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്.
ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ 10 ബേസിസ് പോയന്റ് കുറച്ച്‌ 7.75ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പത്താമത്തെ തവണയാണ് എംസിഎല്‍ആര്‍ നിരക്കില്‍ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും.

Related News