Loading ...

Home Kerala

കൊറോണ ; ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റുകള്‍ ഒരാഴ്ച്ച നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടിവരുകയാണെങ്കില്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് ബാധ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ പട്രോളിങ് മാത്രമായി ചുരുക്കും. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളിലെ എല്ലാ ജീവനക്കാരും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Related News