Loading ...

Home Business

സാ​നി​റ്റൈ​സ​റി​നും ശു​ചി​ത്വ ​വ​സ്തു​ക്ക​ള്‍​ക്കും വി​ല കൂ​ട്ടി​യാ​ല്‍ ന​ട​പ​ടി

ദുബായ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് ഉ​ള്‍​പ്പെ​ടെ ശു​ചി​ത്വ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ വി​ല ഈ​ടാ​ക്കി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര​മാ​യ ആ​വ​ശ്യം ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​ലാ​ഭം ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 5,000 മു​ത​ല്‍ ല​ക്ഷം ദി​ര്‍​ഹം വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ഔ​ട്ട്​​ലെ​റ്റ്​ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യ​തോ​ടെ അ​വ​ശ്യ​സാ​മ​ഗ്രി​ക​ളാ​യ സാ​നി​റ്റൈ​സ​റി​നും സോ​പ്പു​ക​ള്‍​ക്കും വി​വി​ധ ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​ക​ളും ല​ഭി​ച്ചു ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചി​ല ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി പ​ണം ഈ​ടാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പ​രാ​തി​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍​ക്ക് ന്യാ​മ​മാ​യ വി​ല​ ത​ന്നെ​യാ​ണോ ഈ​ടാ​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ക്യാ​മ്ബു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ ​ത​ന്നെ മ​ന്ത്രാ​ല​യ​ത്തിന്‍റെ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി പ​രാ​തി​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.



Related News