Loading ...

Home Kerala

കൊറോണ ഭീതി; ദുഃഖവെള്ളിദിവസം ക്രൂശിതരൂപം ചുംബിക്കേണ്ട, കെസിബിസി

കൊച്ചി: കൊവിഡ്-19 സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. കുര്‍ബാനയ്ക്കിടെയുള്ള സമാധാന ആശംസ കൈകളില്‍ ചേര്‍ത്ത് പിടിച്ച്‌ വേണ്ടെന്നും പകരം കൈകള്‍ കൂപ്പി ആശംസിക്കാം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കുര്‍ബാന നാവില്‍ നല്‍കുന്നതിനുപകരം കൈകളില്‍ നല്‍കും. ദുഃഖവെള്ളിദിവസം ക്രൂശിതരൂപം ചുംബിക്കുന്ന പതിവുണ്ട്. എന്നാല്‍ കൊറോണ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളെ കുരിശ് ഉയര്‍ത്തി ആശീര്‍വദിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല, വിശ്വാസികള്‍ക്ക് കുര്‍ബാന നല്‍കുന്നതിനു മുൻമ്പ്   വൈദികന്‍ കൈകള്‍ വൃത്തിയായി കഴുകണമെന്നും മുന്നറിയിപ്പുണ്ട്. ഇതുകൂടാതെ, ഇടവകയിലെ ഏതെങ്കിലും ഒരു വ്യക്തിക്ക് കൊറോണ കണ്ടെത്തിയാല്‍ പള്ളിയിലെ എല്ലാ യോഗങ്ങളും നിര്‍ത്തണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News