Loading ...

Home sports

കോവിഡ് 19: ലോകം കാത്തിരിക്കുന്ന ആ പോരാട്ടം ഉപേക്ഷിക്കുന്നു

കോവിഡ് 19 ലോകത്ത് പകരുന്ന സാഹചര്യത്തില്‍ ഈ മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഇലവന്‍- ലോക ഇലവന്‍ ടി20 പരമ്ബര റദ്ദാക്കിയേക്കും. നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ തയ്യാറായേക്കില്ലെന്നും അതിനാല്‍ ഈ മത്സരം നടക്കാനുള്ള സാദ്ധ്യതകള്‍ വിരളമാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ഫ്രെന്‍സി ഡോട്ട് കോമാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയിഖ് മുജിബുര്‍ റഹമാന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മിലുള്ള രണ്ട് മത്സര ടി20 പരമ്ബര സംഘടിപ്പിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഐസിസിയുടെ ടി20 പദവിയും ഈ മത്സരങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഏഷ്യ ഇലവനു വേണ്ടി നായകന്‍ വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ് എന്നീ നാല് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ലോക ഇലവനെതിരെ നടക്കുന്ന ടി-20 പരമ്ബരയില്‍ രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. അടുത്ത മാസം 18, 21 തിയതികളില്‍ ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനം. എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രിത് ഭുംറ, ഹാര്‍ദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നീ അഞ്ചു താരങ്ങളെ പരമ്പരയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ബിസിസിഐ നാലു താരങ്ങളെ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഏഷ്യന്‍ ഇലവനില്‍ അണി നിരക്കുമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ പാക് താരങ്ങള്‍ ഈ മത്സരങ്ങളില്‍ കളിക്കില്ല.

Related News