Loading ...

Home sports

ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം

റോം: കോവിഡ് 19 വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച്‌ ഇറ്റലി. ആള്‍കൂട്ടം ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ കായികമേഖലയിലെ എല്ലാ മത്സരങ്ങളും പരിപാടികളും നിര്‍ത്തിവെയ്ക്കാന്‍ കായിക സംഘടനകള്‍ തീരുമാനിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോന്റെ ആണ് ഇക്കാര്യം അറിയിക്കുന്നത്. ഏപ്രില്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍ ഉപേക്ഷിക്കുക. ഇതോടെ ഫുട്ബോള്‍, ഒളിമ്ബിക്സ് യോഗ്യത, പരിശീലന മത്സരങ്ങളെല്ലാം അനിശ്ചതമായി നീളുമെന്ന് ഉറപ്പായി. നേരത്തെ തന്നെ ഫുട്ബോള്‍ രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. വൈറസ് രോഗബാധ വ്യാപകമായിടങ്ങളില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. കായികമത്സരങ്ങള്‍ക്ക് വിലക്ക് വന്നതോടെ ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും അവതാളത്തിലായി. ഇറ്റലിയില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചാമ്ബ്യന്‍സ് ലീഗ് സമയക്രമം മാറ്റുകയോ ചെയ്തേക്കാം. രണ്ടാം ലോക മഹായുദ്ധ കാലത്തു പോലും സീരി എ മത്സരങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനേക്കാള്‍ കടുത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നു. ഇറ്റലിയില്‍ ഏതാണ്ട് 9000- ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 450- ല്‍ അധികം മരണങ്ങളും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News