Loading ...

Home Europe

കൊറോണാ ബാധ: ഇറ്റലി പൂര്‍ണ്ണമായും അടച്ചതായി പ്രധാനമന്ത്രി

റോം: കൊറോണ ബാധയുടെ അതിശക്തമായ വ്യാപനം കാരണം ഇറ്റലി രാജ്യം പൂര്‍ണ്ണമായും അടച്ചുപൂട്ടിയതായി പ്രധാനമന്ത്രി ജുസെപ്പെ കോന്റേ. എല്ലാവിധ പൊതുപരിപാടികളും റദ്ദാക്കിയ ഇറ്റലി, രാജ്യത്തുനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള എല്ലാത്തരം സഞ്ചാരങ്ങളും റദ്ദുചെയ്തു. സമ്ബൂര്‍ണ്ണ യാത്രാ നിരോധനമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ ഒന്നരക്കോടിയോളം ജനങ്ങളെ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കി വലിയ മുന്‍കരുതലുകളാണ് ഭരണകൂടം എടുത്തിരിക്കുന്നത്. എന്നിട്ടും നിലവില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണ്. ഇന്നലെയോടെ മരണസംഖ്യ 463 ആയിക്കഴിഞ്ഞു. മൊത്തം ജനസംഖ്യയുടെ നാലിലൊന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട് താമസിക്കേണ്ടിയിരിക്കുന്നത്. ആകെ കൊറോണ ബാധ 9000 ആയെന്ന് ഇറ്റലിയുടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗബാധയുണ്ടായി. ലോകം മുഴുവന്‍ ചെന്നെത്തിയവരില്‍ ഇറ്റലിയില്‍ കളിഞ്ഞിരുന്ന വിദേശപൗരന്മാര്‍ക്കെല്ലാം അതാത് രാജ്യങ്ങളില്‍ 28 ദിവസത്തെ സ്വയംമുന്‍കരുതല്‍ താമസം നിര്‍ബന്ധമാക്കിക്കഴിഞ്ഞു.

Related News