Loading ...

Home International

ചൈനയില്‍ കൊവിഡിനെ തോല്‍പ്പിച്ച്‌ നൂറ് വയസുകാരന്‍

വുഹാന്‍: കൊവിഡ് 19 ഏറ്റവും നാശംവിതച്ച ചൈനയില്‍ നിന്നും ഇതിനെ ചെറുത്തുതോല്‍പ്പിച്ചതിന്റെ ഒരു സന്തോഷ വാര്‍ത്ത. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നൂറ് വയസുകാരന്‍ രോഗമുക്തമായി ആശുപത്രി വിട്ടതാണ് à´ˆ വാര്‍ത്ത. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 24നാണ് നൂറ് വയസുകാരനെ ഹുബൈയിലെ മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അള്‍ഷിമേഴ്‌സ്, ഉയര്‍ന്ന രക്തസമര്‍ദ്ദം, ഹൃദയരോഗം തുടങ്ങിയ അസുഖങ്ങളായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ നല്‍കിയ പ്രതിരോധ മരുന്നുകള്‍ കഴിച്ച്‌ à´ˆ വൃദ്ധന്‍ കൊവിഡിനെ കീഴടക്കി. ആന്റിവൈറല്‍ മരുന്നുകള്‍, രോഗശമനത്തിനുള്ള പ്ലാസ്മ തെറാപ്പി തുടങ്ങിയ ചികിത്സകളായിരുന്നു ഇയാള്‍ക്ക് നല്‍കിയതെന്ന് ഡോക്ടര്‍  പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 80 പേര്‍ക്കൊപ്പം രോഗമുക്തനായി à´ˆ നൂറ് വയസുകാരനും ശനിയാഴ്ച ആശുപത്രി വിടുകയായിരുന്നു. 8000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ ഇതിനകം 3000ത്തോളം പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിശദീകരണം.

Related News